SWISS-TOWER 24/07/2023

ED accepts Rahul Gandhi’s request | രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരായാല്‍ മതി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടിനല്‍കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗീകരിച്ചു. അമ്മയ്ക്ക് അസുഖമാണെന്നും കൂടെനിക്കണമെന്നും ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാമെന്നും കാട്ടി രാഹുല്‍ കഴിഞ്ഞദിവസം ഇഡിക്ക് കത്തെഴുതിയിരുന്നു. ഇതേതുടര്‍ന്നാണ് സമയം നീട്ടി നല്‍കിയത്.

ED accepts Rahul Gandhi’s request | രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരായാല്‍ മതി

മൂന്ന് ദിവസത്തെ തുടര്‍ചയായ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഹാജരാകാനായിരുന്നു രാഹുലിന് ഇഡി നോടിസ് നല്‍കിയിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസം മുപ്പത് മണിക്കൂറിലേറെ സമയം രാഹുലിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കോവിഡ് അനുബന്ധരോഗങ്ങളെ തുടര്‍ന്ന് സോണിയ ഗാന്ധി നിലവില്‍ ഡെല്‍ഹിയിലെ ഗംഗറാം ആശുപത്രിയില്‍ ചിക്തസയിലാണ്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച ചോദ്യം ചെയ്യലില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു.

ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കേസില്‍ ചോദ്യം ചെയ്യലിനായി സോണിയയേയും വിളിപ്പിച്ചിട്ടുണ്ടെങ്കിലും അസുഖത്തെ തുടര്‍ന്ന് ഇഡി അവര്‍ക്ക് സമയം നീട്ടി നല്‍കിയിട്ടുണ്ട്.

Keywords: ED accepts Rahul Gandhi’s request, postpones questioning to June 20, New Delhi, News, Politics, Rahul Gandhi, Congress, Sonia Gandhi, Notice, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia