രാഹുലിനെതിരെ വിവാദ പ്രസംഗം: രാംദേവിനെതിരെ കേസ്

 


ADVERTISEMENT

ലഖ്‌നൗ:  (www.kvartha.com 26.04.2014)  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദളിതരുടെ വീടുകളില്‍ പോകുന്നത് പിക്‌നിക്കിനും മധുവിധു ആഘോഷിക്കാനുമാണെന്നുമുള്ള വിവാദ പരാമര്‍ശം നടത്തിയ  യോഗ ഗുരു ബാബ രാംദേവിനെതിരെ കേസ്.

ബിജെപിക്ക് പിന്തുണ നല്‍കിക്കൊണ്ട് ലഖ്‌നൗവില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്.   ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സ്വയം ബ്രഹ്മചര്യം സ്വീകരിച്ചതാണെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാന്‍ യുവതികളെ കിട്ടാത്തതുകൊണ്ടാണ് അവിവാഹിതനായി കഴിയുന്നതെന്നും രാംദേവ് പരിഹസിച്ചിരുന്നു.

രാഹുലിനെതിരെ വിവാദ പ്രസംഗം: രാംദേവിനെതിരെ കേസ്രാഹുല്‍ വിവാഹം കഴിക്കുന്നത് വിദേശവനിതയെയാണ് . എന്നാല്‍ വിദേശ വനിതയെ വിവാഹം കഴിച്ചാല്‍ പ്രധാനമന്ത്രി പദം നഷ്ടപ്പെടുമെന്നതിനാല്‍ പ്രധാനമന്ത്രിയായതിന് ശേഷം വിവാഹം കഴിക്കാന്‍ സോണിയ മകന് ഉപദേശം നല്‍കിയിരിക്കയാണെന്നും രാംദേവ് പറഞ്ഞിരുന്നു.

ഇതിനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് വിവാദ പ്രസംഗത്തില്‍ രാംദേവ്  മാപ്പ് പറയണമെന്ന്
ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തിനെതിരെയാണ് രാംദേവിന്റെ പരാമര്‍ശം. അതുകൊണ്ടുതന്നെ മോഡിയും ബിജെപിയും രാംദേവിന്റെ പരാമര്‍ശത്തില്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Also Read:
കുര്യാക്കോസിന്റേത് ഒറ്റയ്ക്കുള്ള ഓപ്പറേഷന്‍
Keywords:  EC should file a criminal case against Baba Ramdev: Modhwadia, Congress, BJP, Prime Minister, Rahul Gandhi, Sonia Gandhi, Marriage, Narendra Modi, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia