SWISS-TOWER 24/07/2023

Earthquake | റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി ഉത്തരേന്‍ഡ്യയില്‍ വന്‍ ഭൂചലനം; കെട്ടിടങ്ങളില്‍ നിന്നിറങ്ങിയോടി പരിഭ്രാന്തരായ ആളുകള്‍; ശര്‍കര്‍പൂരില്‍ കെട്ടിടം ചെരിഞ്ഞതായി റിപോര്‍ട്

 


ADVERTISEMENT


       

ന്യൂഡെല്‍ഹി: (www.kvartha.com) പാകിസ്താനിലും അഫ്ഗാനിസ്താനിലും വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂകമ്പത്തിന് പിന്നാലെ എന്‍സിആര്‍ മേഖലയിലും വന്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ഡെല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. 
Aster mims 04/11/2022

ചൊവ്വാഴ്ച രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. ഉത്തരേന്‍ഡ്യയില്‍ പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നു. ജനം പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി തുറസായ മേഖലകളിലേക്ക് പാഞ്ഞു. ഇപ്പോള്‍ പരിഭ്രാന്തിക്ക് അയവുണ്ടായതായാണ് വിവരം. പലയിടത്തും മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക് നഷ്ടപ്പെട്ടുവെന്നും വിവരമുണ്ട്. 

ഇന്‍ഡ്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപോര്‍ടുകളുണ്ട്. അഫ്ഗാനിസ്താന്റെയും താജികിസ്താന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം. 

ഇന്‍ഡ്യയ്ക്ക് പുറമെ അഫ്ഗാനിസ്താന്‍, താജികിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലും ശക്തമായ ചലനമാണ് ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ വിവരമില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളില്‍ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്.

Earthquake | റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി ഉത്തരേന്‍ഡ്യയില്‍ വന്‍ ഭൂചലനം; കെട്ടിടങ്ങളില്‍ നിന്നിറങ്ങിയോടി പരിഭ്രാന്തരായ ആളുകള്‍; ശര്‍കര്‍പൂരില്‍ കെട്ടിടം ചെരിഞ്ഞതായി റിപോര്‍ട്


വടക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ചയായി ഭൂമി കുലുങ്ങുന്നത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അതിനിടെ ശര്‍കര്‍പൂരില്‍ കെട്ടിടം ചെരിഞ്ഞതായി ഡെല്‍ഹി ഫയര്‍ സര്‍വീസിന് വിവരം ലഭിച്ചിട്ടുണ്ട്. തെക്കന്‍ ഡെല്‍ഹിയിലെ ചില മേഖലകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ഇവിടെയുള്ള മലയാളികള്‍ പറയുന്നു. 

Keywords:  News, National, India, New Delhi, Earth Quake, Top-Headlines, Jammu, Delhi, Uttar Pradesh, Earthquake in Delhi: Strong quake measuring 6.6 jolts national capital, tremors felt as far as J&K
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia