Earthquake | ഡെല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വീണ്ടും ഭൂചലനം; 5.6 തീവ്രത രേഖപ്പെടുത്തി; തുടര്‍ച്ചയായ ഭൂകമ്പങ്ങളില്‍ പരിഭ്രാന്തിയിലായി ജനങ്ങള്‍
Nov 6, 2023, 17:30 IST
ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യയുടെ അയല്‍രാജ്യമായ നേപാളില്‍ വീണ്ടും ഭൂചലനം. ഇതിന് പിന്നാലെ ഡെല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്‍ഡ്യന്‍ സമയം വൈകിട്ട് 4.15ന് ശേഷമാണ് ഭൂചലനം റിപോര്‍ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വടക്കെ ഇന്‍ഡ്യയില്‍ ഭുമികുലുക്കം അനുഭവപ്പെടുന്നത്.
ഉത്തരേന്‍ഡ്യയിലെ പല ഭാഗത്തും റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച (06.11.2023) ഉണ്ടായത്. തുടര്‍ചയായി ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് ജനത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് നേപാളില്‍ ഭൂചലനം അനുഭവപ്പെട്ടത്. കാഠ്മണ്ഡുവില്‍ നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ജജര്‍കോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വൈകിട്ട് 4.16 നായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രിയില്‍ നേപാളില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് ഡെല്‍ഹിയിലും മറ്റ് വടക്കെ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം റിപോര്‍ട് ചെയ്തിരുന്നു. നേപാളില്‍ ഭൂകമ്പത്തില്‍ 100 അധികം പേരുടെ മരണവുംം റിപോര്‍ട് ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.