Earthquake Alert | ഭൂകമ്പം ഉണ്ടായാല്‍ ഇനി മൊബൈല്‍ ഫോണില്‍ മുന്നറിയിപ്പ് ലഭിക്കും; എല്ലാ തരം മോഡലുകളിലും 6 മാസത്തിനകം ഫീച്ചര്‍ നടപ്പാക്കാന്‍ ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

 


ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞ മാസം ഡെല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയെ മുഴുവന്‍ നടുക്കിയ ശക്തമായ ഭൂചലനമുണ്ടായി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യത്തെ നടുക്കി. അതേസമയം ഇനി ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ മുന്നറിയിപ്പ് നല്‍കും. അടിയന്തര മുന്നറിയിപ്പ് ഫീച്ചര്‍ ആറ് മാസത്തിനകം നടപ്പാക്കാന്‍ ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
       
Earthquake Alert | ഭൂകമ്പം ഉണ്ടായാല്‍ ഇനി മൊബൈല്‍ ഫോണില്‍ മുന്നറിയിപ്പ് ലഭിക്കും; എല്ലാ തരം മോഡലുകളിലും 6 മാസത്തിനകം ഫീച്ചര്‍ നടപ്പാക്കാന്‍ ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

തീരുമാനം നടപ്പിലായാല്‍ ദുരന്തം ഉണ്ടായാലുടന്‍ മൊബൈല്‍ ഫോണില്‍ മുന്നറിയിപ്പ് സന്ദേശം ലഭ്യമാകും. ദുരന്തത്തിന്റെ സ്ഥിതി, പ്രദേശം, പേര്, തീവ്രത എന്നിവയും ഈ സന്ദേശത്തില്‍ വ്യക്തമാകും. ലോകത്തെ എല്ലാ സമ്പന്ന രാജ്യങ്ങളിലും മൊബൈല്‍ ഫോണുകളില്‍ എമര്‍ജന്‍സി അലേര്‍ട്ട് ഫീച്ചര്‍ നടപ്പിലാക്കിയിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ബ്രിട്ടന്‍, ജപ്പാന്‍, ചൈന, റഷ്യ, ഓസ്ട്രേലിയ തുടങ്ങി എല്ലാ രാജ്യങ്ങളിലെയും ഫീച്ചര്‍ ഫോണുകളിലും ഈ സംവിധാനം ബാധകമാണ്.

എന്നാല്‍ ഇന്ത്യയില്‍ വിലകൂടിയ മൊബൈല്‍ ഫോണുകളില്‍ ഒഴികെ, ഈ സവിശേഷത കമ്പനികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ മിക്കവാറും എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉണ്ട്. എല്ലാ വീട്ടിലും ഒന്നോ രണ്ടോ അതിലധികമോ ആളുകള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വന്‍തോതില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇതിലും മികച്ച സംവിധാനം വേറെയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ 120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും 60 കോടിയിലധികം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുമുണ്ട്.

എമര്‍ജന്‍സി അലര്‍ട്ട് സംവിധാനമുള്ള മൊബൈല്‍ ഫോണുകള്‍ മാത്രം വില്‍ക്കാനാണ് എല്ലാ നിര്‍മ്മാതാക്കളോടും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. എല്ലാ ഫീച്ചര്‍ ഫോണുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഈ സൗകര്യം നിര്‍ബന്ധമായും ലഭ്യമാക്കണം. ഹിന്ദി-ഇംഗ്ലീഷിലോ പ്രദേശിക ഭാഷയിലോ എമര്‍ജന്‍സി അലേര്‍ട്ട് സൗകര്യം ഉണ്ടായിരിക്കണം. പഴയ സ്മാര്‍ട്ട്‌ഫോണുകളിലും സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എമര്‍ജന്‍സി അലര്‍ട്ട് ഇല്ലാത്ത മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ വില്‍പ്പന നിര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ അറിയിപ്പ് പ്രകാരം മൊബൈല്‍ ഫോണുകളിലെ അലേര്‍ട്ട് ഫീച്ചര്‍ ഇനി കമ്പനികള്‍ക്ക് എല്ലാ ഫോണിലും നല്‍കേണ്ടി വരും. അത് 1500 രൂപയുടെ ഫീച്ചര്‍ ഫോണായാലും വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണായാലും ബാധകമാണ്. നിലവില്‍, ഈ ഫീച്ചര്‍ ഓപ്ഷണല്‍ ആണ്, അതായത് എമര്‍ജന്‍സി ഫീച്ചര്‍ ഓണാക്കണോ ഓഫാക്കണോ എന്നത് ഉപയോക്താവിന്റെ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതിന് മാറ്റം വരും. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, സുനാമി എന്നിവ ഉണ്ടാകുമ്പോള്‍, ആളുകള്‍ക്ക് സ്വയം പരിരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം.

Keywords: Earthquake-Alert, Govt-Orders, Mobile-Phone-Features, National News, Earthquake Alert On Phone, Government of India, Technology, Central government, Earthquake Alert On Phone; Central government instructed phone companies to implement in six months.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia