Deepfake | 'ഒറ്റ ദിവസം കൊണ്ട് 2.5 ലക്ഷം രൂപ സമ്പാദിക്കൂ'; വൈറലായി നാരായണ മൂർത്തിയുടെ പുതിയ ഡീപ്ഫേക്ക് വീഡിയോകൾ; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപകൻ നാരായണ മൂർത്തിയുടെ രണ്ട് പുതിയ ഡീപ്ഫേക്ക് വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. നിക്ഷേപ പ്ലാറ്റ്ഫോം എന്ന് പറയുന്ന ക്വാണ്ടം എഐ പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോ. ഈ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപയോക്താക്കൾക്ക് ഒരു ദിവസം മൂവായിരം ഡോളർ അതായത് ഏകദേശം രണ്ടര ലക്ഷം രൂപ സമ്പാദിക്കാൻ കഴിയുമെന്ന് വീഡിയോയിൽ അവകാശപ്പെടുന്നു.

Deepfake | 'ഒറ്റ ദിവസം കൊണ്ട് 2.5 ലക്ഷം രൂപ സമ്പാദിക്കൂ'; വൈറലായി നാരായണ മൂർത്തിയുടെ പുതിയ ഡീപ്ഫേക്ക് വീഡിയോകൾ; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്

ഇലോൺ മസ്കുമായി സഹകരിച്ച് എന്റെ പുതിയ പ്രോജക്റ്റ് അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 94 ശതമാനം വിജയശതമാനത്തോടെ എന്റെ ടീമും അലന്റെ ടീമും വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടിംഗ് സോഫ്റ്റ്‌വെയറാണ് ക്വാണ്ടം എഐ', നാരായണ മൂർത്തിയുടെ മോർഫ് ചെയ്‌ത വീഡിയോയിൽ പറയുന്നു. ഡീപ്ഫേക്ക് വീഡിയോ ഫേസ്‌ബുക്കിലാണ് പങ്കിട്ടത്. ഇപ്പോൾ അത് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം വീഡിയോ വ്യാജമാണെന്നും ഇത്തരം തട്ടിപ്പിൽ വീഴരുതെന്നും നാരായണ മൂർത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീഡിയോയിൽ, നാരായണ മൂർത്തിയുടെ ചുണ്ടിന്റെ ചലനങ്ങൾ ശബ്ദവുമായി പൊരുത്തപ്പെടുന്നില്ല. ഇതാണ് വീഡിയോ വ്യാജമാണെന്നതിന്റെ ഏറ്റവും ശക്തമായ സൂചകങ്ങളിൽ ഒന്ന്. ജൂലൈ ഏഴിന് ബെംഗ്ളൂറിൽ നടന്ന മണികൺട്രോൾ സ്റ്റാർട്ടപ്പ് കോൺക്ലേവിൽ നാരായണ മൂർത്തി പ്രസംഗിക്കുന്ന വീഡിയോയാണ് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതിൽ ഒന്ന്. രണ്ടാമത്തെ ഡീപ്ഫേക്ക് വീഡിയോ 2022 ജൂൺ 24-ന് ബിസിനസ് ടുഡേ സംഘടിപ്പിച്ച 'മൈൻഡ്രഷ്' എന്ന പരിപാടിയിൽ നിന്നുള്ളതാണ്.
Aster mims 04/11/2022


എന്താണ് ഡീപ് ഫേക്ക്?

ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ കൃത്രിമ വീഡിയോകൾ നിർമിക്കുന്ന രീതിയാണിത്. മറ്റ് വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതാണ് ഡീപ് ഫേക്ക്. ഇവ വളരെ കാര്യക്ഷമമായി സൃഷ്ടിക്കുന്നത്, യഥാർത്ഥ വീഡിയോകൾ തമ്മിൽ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായിരിക്കും.


Keywords: News, National News, Deepfake, AI, Technology, Crime, Intelligence, FakeVideo,Earn Rs 2.5 Lakh In A Single Day, Promises Narayana Murthy`s New Deepfake Video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia