Amit Shah | യുപിഎ കാലത്ത് നരേന്ദ്ര മോദിയെ പ്രതിയാക്കാൻ സിബിഐ സമ്മർദം ചെലുത്തിയിരുന്നുവെന്ന് അമിത് ഷാ; ആൻഡമാൻ ജയിലിൽ രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരേയൊരു സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
Mar 30, 2023, 10:21 IST
ന്യൂഡെൽഹി: (www.kvartha.com) കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത്, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിയാക്കാൻ കേന്ദ്ര അന്വേഷണ സംഘം (സിബിഐ) സമ്മർദം ചെലുത്തിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഞങ്ങൾ അധികാര ദുർവിനിയോഗത്തിന്റെ ഇരകളാണ്. എനിക്കെതിരെ വ്യാജ ഏറ്റുമുട്ടലിന്റെ പേരിൽ കള്ളക്കേസുണ്ടാക്കി. മോദിയുടെ പേര് പറയാൻ സമ്മർദം സൃഷ്ടിച്ചു. 90 ശതമാനം ചോദ്യങ്ങളിലും മോദിയുടെ പേരുപറഞ്ഞാൽ വിടുമെന്നായിരുന്നു പറഞ്ഞിരുന്നത്. മോദിക്കെതിരെ ഒരു സംസ്ഥാനം എസ്ഐടി രൂപീകരിച്ചെങ്കിലും ബിജെപി ഒരു കോലാഹലവും സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി ശിക്ഷിച്ചതിന് ശേഷം പാർലമെന്റ് അംഗത്വം നഷ്‌ടപ്പെടുന്ന ആദ്യത്തെ നേതാവല്ല രാഹുൽ ഗാന്ധി. ശിക്ഷ സ്‌റ്റേ ചെയ്യാൻ രാഹുൽ ഹൈക്കോടതിയെ സമീപിക്കണം. എന്നാൽ അതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. ശിക്ഷ സ്റ്റേ ചെയ്യാനാകില്ലെന്ന് കോൺഗ്രസ് അനാവശ്യമായി പ്രചരിപ്പിക്കുകയാണെന്നും കോടതിക്ക് വേണമെങ്കിൽ സ്റ്റേ നൽകാമെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന് രാഹുൽ ഇതുവരെ അപ്പീൽ ചെയ്തിട്ടില്ല. എന്തൊരു അഹങ്കാരമാണിത്? എംപിയായി തുടരാൻ ആഗ്രഹിക്കുന്നു, പക്ഷേ കോടതിയിൽ പോകാൻ ആഗ്രഹിക്കുന്നില്ല എന്തുകൊണ്ട്?. ലാലു പ്രസാദ് യാദവ്, ജെ ജയലളിത, റാഷിദ് അൽവി എന്നിവരുൾപ്പെടെ 17 രാഷ്ട്രീയക്കാർ നിയമസഭയിലോ പാർലമെന്റിലോ അംഗങ്ങളായിരിക്കുമ്പോൾ കോടതി ശിക്ഷിച്ചിട്ടുണ്ട്. യുപിഎ കാലത്ത് 2013ൽ ഉണ്ടാക്കിയ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടയുടൻ ഇക്കൂട്ടർക്ക് അംഗത്വം നഷ്ടപ്പെട്ടു. ഇക്കൂട്ടർ രാജ്യത്തെ നിയമം അനുസരിച്ചു, അവരാരും കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചില്ല.
ലാലുവിനെ അയോഗ്യനാക്കുമ്പോൾ ജനാധിപത്യം അപകടത്തിലായിരുന്നില്ല. എന്നാൽ ഗാന്ധി കുടുംബത്തിലെ ഒരാളെ അയോഗ്യനാക്കിയാൽ ഉടൻ ജനാധിപത്യം അപകടത്തിലാണെന്ന് പറയുന്നു. ഗാന്ധി കുടുംബത്തിന് പ്രത്യേക നിയമം വേണമെന്ന് പോലും ആളുകൾ പറയുന്നുണ്ട്. നിങ്ങൾ രാഹുലിന്റെ പ്രസംഗം മുഴുവനായി കേൾക്കൂ, പ്രധാനമന്ത്രി മോദിയെ അധിക്ഷേപിക്കുക മാത്രമല്ല മോദി സമുദായത്തെയും ഒബിസി സമുദായത്തെയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു.
അദ്ദേഹം ബോധപൂർവമാണ് ഇത്തരമൊരു പ്രസംഗം നടത്തിയത്. ഇതിന് രാഹുൽ മാപ്പ് പറഞ്ഞില്ലെങ്കിൽ ജാമ്യത്തിന് പോലും അപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ നിയമം വ്യക്തമാണ്. ഇതിൽ പ്രതികാര രാഷ്ട്രീയമില്ല. മുൻ യുപിഎ സർക്കാരിന്റെ കാലത്ത് അദ്ദേഹത്തെ സഹായിക്കാമായിരുന്ന ഓർഡിനൻസ് വലിച്ചുകീറിയത്രാഹുലാണ്. കോടതി ശിക്ഷിച്ച ആർക്കും പാർലമെന്റിലോ നിയമസഭയിലോ അംഗത്വം നഷ്ടപ്പെടുന്നത് രാജ്യത്തെ നിയമമാണ്. കോൺഗ്രസിൽ നിരവധി വലിയ അഭിഭാഷകരുണ്ട്, അവരിൽ ചിലർ രാജ്യസഭാംഗങ്ങളുമാണ്, അവർ നിയമ വിഷയങ്ങളിൽ രാഹുലിനെ ഉപദേശിക്കണം.
ഇതുമായി ബന്ധപ്പെട്ട് ശിക്ഷാവിധി പ്രഖ്യാപിച്ചാലുടൻ മറ്റെല്ലാ നടപടികളും വേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ വ്യക്തമായ ഉത്തരവുണ്ട്. ശിക്ഷ വിധിച്ച ശേഷം പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളെല്ലാം രേഖകളിൽ നിന്ന് ഒഴിവാക്കണമെന്നത് രാജ്യത്തെ നിയമമാണ്. ഏതാനും ദിവസങ്ങൾക്കു കഴിഞ്ഞു അയോഗ്യനാക്കാനുള്ള നോട്ടീസ് രാഹുലിന് നൽകിയാലും ഒരു മാറ്റവും ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആൻഡമാൻ ജയിലിൽ രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരേയൊരു സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറാണ്. ഇത്തരമൊരു സ്വാതന്ത്ര്യ സമര സേനാനിക്ക് വേണ്ടി ഇത്തരം ഭാഷ ഉപയോഗിക്കരുതായിരുന്നു. വീർ സവർക്കറെക്കുറിച്ചുള്ള മുത്തശ്ശിയുടെ (ഇന്ദിരാഗാന്ധി) പ്രസംഗം രാഹുൽ വായിക്കണം. ഇപ്പോൾ സവർക്കറിനെതിരെ സംസാരിക്കരുതെന്ന് സ്വന്തം പാർട്ടിയിൽ നിന്നുള്ളവർ ഉപദേശിക്കുന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ കൂടുതൽ ഭൂരിപക്ഷത്തോടെ മോദി വീണ്ടും പ്രധാനമന്ത്രിയാകും. 2019ലെ തിരഞ്ഞെടുപ്പിനേക്കാൾ 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കും. കർണാടകയിൽ വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Keywords: New Delhi, National, News, CBI, Narendra Modi, Amit-Shah, BJP, Court, Appeal, High Court, Politics, Political Prty, Political-News, Top-Headlines, During Cong-led UPA regime, CBI was ‘putting pressure’ on me to ‘frame’ Modi, says Amit Shah.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.