Dulquer Salmaan | സ്വാതന്ത്ര്യ ദിനത്തില്‍ സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുല്‍ഖര്‍ സല്‍മാന്‍; തരംഗമായി വെള്ള കുര്‍ത്തയും പാന്റുമണിഞ്ഞ് സന്‍ഗ്ലാസും വച്ച് ഓപന്‍ ജീപിലെ സ്‌റ്റൈലന്‍ വരവ്, വീഡിയോ
Aug 15, 2022, 11:06 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാനയിലെ സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രത്യേക അതിഥിയായി മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. താരം തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
വെള്ള കുര്‍ത്തയും പാന്റുമണിഞ്ഞ് സന്‍ഗ്ലാസും വച്ച് ഓപന്‍ ജീപില്‍ സ്‌റ്റൈലായി വരുന്ന ദുല്‍ഖറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ 1000 കണക്കിന് പേരാണ് വീഡിയോക്ക് ലൈകുമായി എത്തിയത്.
നടന്റെ ഒപ്പം തുറന്ന ജീപില്‍ സംവിധായകന്‍ രാജമൗലിയും ഉണ്ടായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സാണ് തെന്നിന്‍ഡ്യന്‍ താര ലോകത്തിന്റെ കേന്ദ്രം. ഇത്രയധികം തെന്നിന്‍ഡ്യന്‍ താരങ്ങള്‍ ഉണ്ടായിട്ടും ദുല്‍ഖര്‍ സല്‍മാനെ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്താന്‍ ക്ഷണിച്ചതിന്റെ അഭിമാനം മലയാളികള്‍ക്കുമുണ്ട്.
Keywords: News,National,India,Hyderabad,Telangana,Police,Dulquar Salman,Social-Media,Independence-Day,Top-Headlines, Dulquer Salmaan's Independence Day Celebrations
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

