ദുബൈയില്‍ 1000 കിലോമീറ്റര്‍ നടന്ന് നിയമ പോരാട്ടം നടത്തിയ പ്രവാസിക്ക് നീതി കിട്ടി; ഒടുവില്‍ നാട്ടിലെത്തി

 


ചെന്നൈ: (www.kvartha.com 03.12.2016) ദുബൈയില്‍ 1000 കിലോമീറ്റര്‍ നടന്ന് രണ്ടുവര്‍ഷക്കാലം നിയമ പോരാട്ടം നടത്തിയ പ്രവാസി നാട്ടിലേക്ക് മടങ്ങി. തിരുച്ചിറപ്പള്ളി സ്വദേശിയായ ജഗന്നാഥന്‍ സെല്‍വരാജാ (48) ണ് നീതി ലഭിച്ചതിനെ തുടര്‍ന്ന് തന്റെ പ്രിയപ്പെട്ടവരെ കാണാന്‍ നാട്ടിലെത്തിയത്. വ്യാഴാഴ്ച എയര്‍ ഇന്ത്യ വിമാനത്തിലാണ് ദുബൈയില്‍ നിന്ന് സെല്‍വരാജ് നാട്ടിലേക്ക് പറന്നത്.


45-ാമത് യു എ ഇ ദേശീയ ദിനത്തില്‍ തന്നെയാണ് സെല്‍വരാജ്  വീട്ടിലേക്ക് മടങ്ങിയത്. അതുകൊണ്ടുതന്നെ സെല്‍വരാജിനെ സംബന്ധിച്ചിടത്തോളം ഇത് യു എ ഇ ദേശീയദിന സമ്മാനം കൂടിയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്ററും (IWRC) സെല്‍വരാജിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളായി.

ദുബൈ പോലീസ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഇന്ത്യന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ ഇവരുടെയൊക്കെ ഇടപെടലാണ് സെല്‍വരാജിനെ നാട്ടിലെത്താന്‍ സഹായിച്ചത്.

ഇവരോടെല്ലാം സെല്‍വരാജ് തന്റെ നന്ദി അറിയിച്ചു. ഖലീജ് ടൈംസാണ് നീതി തേടിയുള്ള സെല്‍വരാജിന്റെ 1000 കിലോമീറ്ററിലധികമുള്ള  ദുരിത യാത്രയെ കുറിച്ചുള്ള വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്.

പിന്നീട് യു എ ഇയിലെ മറ്റ് മാധ്യമങ്ങളും ഇന്ത്യന്‍ മാധ്യമങ്ങളും സെല്‍വരാജിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പെട്ട വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സംഭവത്തില്‍ ഇടപെടുകയും എംബസിയോട് റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഡെല്‍ഹിയില്‍ ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് ഇന്ത്യാക്കാരന്റെ ദുരിതങ്ങള്‍ കണ്ട് വേണ്ട പരിഹാരങ്ങള്‍ ചെയ്യാന്‍ സുഷമ എംബസിയോട് നിര്‍ദേശിച്ചത്.

'നാട്ടിലെത്താന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. തൊഴിലുടമയുടെ കയ്യില്‍ നിന്നും തന്റെ പാസ്‌പോര്‍ട്ട് തിരികെ വാങ്ങി നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി തന്ന ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഒരുപാട് നന്ദിയുണ്ടെന്നും മരപ്പണി ജോലി ചെയ്യുന്ന സെല്‍വരാജ് പറയുന്നു.

അതിര്‍ വരമ്പുകളില്ലാത്ത സഹായമാണ് രാജ്യത്തെ ആളുകള്‍ തനിക്ക് നല്‍കിയത്. രണ്ടുവര്‍ഷം മുമ്പ് മാതാവിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ തനിക്ക് ഇന്ത്യയിലെത്താന്‍ കഴിഞ്ഞു. തനിക്ക് ചെയ്തു തന്ന സഹായം  ഒരിക്കലും മറക്കില്ലെന്നും സെല്‍വരാജ്  അറിയിച്ചു.

ദുബൈയില്‍ 1000 കിലോമീറ്റര്‍ നടന്ന് നിയമ പോരാട്ടം നടത്തിയ പ്രവാസിക്ക് നീതി കിട്ടി;  ഒടുവില്‍ നാട്ടിലെത്തി

Related News:
നാട്ടിലേക്ക് പോകാന്‍ പ്രവാസിയുടെ രണ്ട് വര്‍ഷത്തെ നിയമയുദ്ധം; കോടതി നടപടികള്‍ക്കായി നടന്നത് 1000 കിലോ മീറ്റര്‍Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia