Arrested | പട്രോളിങ് പൂര്‍ത്തിയാക്കി പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ് മണിക്കൂറുകള്‍ക്കുള്ളില്‍ കാണാതായി; വാഹനം മോഷ്ടിച്ച് മുങ്ങിയ കള്ളനെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി ഉദ്യോഗസ്ഥര്‍
Jun 16, 2023, 12:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവണ്ണാമലൈ: (www.kvartha.com) പൊലീസ് സ്റ്റേഷനിലെ വാഹനം മോഷ്ടിച്ച് മുങ്ങിയ കള്ളനെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി ഉദ്യോഗസ്ഥര്‍. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ പൊലീസാണ് തങ്ങനെ വാഹനം കടത്തിയ കള്ളനെ സാഹസികമായി പിടികൂടിയത്.
പൊലീസ് പറയുന്നത്: തിങ്കളാഴ്ച ഉച്ചയ്ക്കാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പതിവ് പട്രോളിങ് പൂര്‍ത്തിയാക്കി പൊലീസിന്റെ രക്ഷക് ജീപ്, സിറ്റി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സ്റ്റേഷനു മുന്നിലാണന്ന ധൈര്യത്തില്‍ ലോക് ചെയ്യാതെ ഡ്രൈവര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകള്‍ക്കുശേഷം വാഹനമെടുക്കാനെത്തിയ ഡ്രൈവര്‍ പക്ഷേ ശരിക്കും ഞെട്ടി. കുറച്ചു മുന്‍പ് വരെ അവിടെ ഉണ്ടായിരുന്ന ജീപ് കാണാനില്ല.
സ്റ്റേഷനിലാകെ പരിഭ്രാന്തിയായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ, 25 കാരനായ യുവാവ് സ്റ്റേഷനു മുന്നില്‍നിന്നു കൂളായി വാഹനമെടുത്തുപോകുന്നത് കണ്ടു. ഇതോടെ മോഷണം ഉറപ്പിച്ചു. ജിപിഎസ് സിഗ്‌നല്‍ പരിശോധനയില്‍ വാഹനം അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലക്ഷ്യമാക്കി നീങ്ങുന്നതായി മനസ്സിലായി. ഉടന്‍ തമിഴ്‌നാട് പൊലീസിനു വിവരം കൈമാറി.
വന്ദവാസി ടൗണില്‍ വച്ച് തിരുവണ്ണാമലൈ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജീപ് കണ്ടെത്തി. തമിഴ്‌നാട് പൊലീസ് പിന്തുടരുന്നതു കണ്ട് ജീപില്‍നിന്ന് ഇറങ്ങിയോടിയ പ്രതിയെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. വിശാഖപട്ടണം സ്വദേശിയായ സൂര്യ എന്നയാളാണ് അറസ്റ്റിലായത്. സ്റ്റേഷനു മുന്നില്‍ ചുറ്റിതിരിഞ്ഞിരുന്ന ഇയാള്‍, ലോക് ചെയ്തിട്ടില്ലെന്നു മനസിലാക്കി ജീപ് എടുത്തുകൊണ്ടുപോവുകയായിരുന്നു. പൊലീസ് വാഹനമായതിനാല്‍ സംസ്ഥാന അതിര്‍ത്തി അടക്കം ഒരിടത്തും ആരും തടയുകയോ പരിശോധിക്കുകയോ ചെയ്തത് പോലുമില്ല.
Keywords: News,National,National-News, DSP, AP Police, Jeep, Theft, Accused, Stolen, Arrested, Vehicle, DSP jumps out of vehicle, nabs youth on stolen AP police jeep
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

