ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 28.07.2017) മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ച 38കാരിയെ തടഞ്ഞു നിര്‍ത്തിയ പോലീസുകാരന് യുവതി നല്‍കിയത് ആലിംഗനവും ചുംബനങ്ങളും. കൊല്‍ക്കത്ത ചിന്‍ഗ്രിഘട്ട ഇഎം ബൈപാസില്‍ വ്യാഴാഴ്ചയാണ് സംഭവം. യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും മറ്റൊരു യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
അര്‍ധരാത്രി പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയില്‍ കാറോടിച്ച യുവതിക്ക് ഈസ്‌റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസിനു സമീപമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടമാവുകയും കാര്‍ ഡിവൈഡറിലിടിക്കുകയും ചെയ്തു. അപകടത്തില്‍പെട്ട ഇവരെ രക്ഷപ്പെട്ടുത്താനെത്തിയ ടാക്‌സി ഡ്രൈവറെ യുവതി അടിച്ചു. കാറില്‍ നിന്നും ഇവരെ പുറത്തെടുക്കാന്‍ ശ്രമിച്ച ഭിന്ദനഗര്‍ പോലീസ് കോണ്‍സ്റ്റബിളിനെ യുവതി ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തുനിന്നും ഒരു സ്ത്രീയുടെ സഹായത്തോടുകൂടി യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് യുവതിയെയും സഹയാത്രികരെയും പോലീസ് കസ്റ്റഡിയിലെടുത്തത് കേസ് രജിസ്റ്റര്‍ ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, India, Police, Arrested, Lady, man, Car, Drunkard, Liquor, Driving, Case, News

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.