Assaulted | എയര്‍ ഇന്‍ഡ്യ മുംബൈ-ലന്‍ഡന്‍ വിമാനത്തില്‍ 8 വയസുകാരിയോട് മദ്യപന്‍ അപമര്യാദയായി പെരുമാറിയതായി പരാതി; കുട്ടിയുടെ അമ്മയും സഹോദരനും എതിര്‍ത്തപ്പോള്‍ പ്രകോപിതനായതായും ആരോപണം; അതിക്രമം നടത്തിയ യാത്രക്കാരനെ കെട്ടിയിട്ട് പിന്നീട് ലന്‍ഡന്‍ പൊലീസിന് കൈമാറി
Jan 8, 2023, 11:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞ ദിവസം എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ വൃദ്ധയായ 70 കാരിയായ സഹയാത്രക്കാരിയുടെ ദേഹത്ത് മുംബൈ സ്വദേശിയായ ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചത് വാര്‍ത്തയായിരുന്നു. പിന്നാലെ ശങ്കര്‍ മിശ്രയെ കഴിഞ്ഞ ദിവസം ബെംഗ്‌ളൂറില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഡെല്‍ഹിയില്‍ എത്തിച്ച മിശ്രയെ പട്യാല ഹൗസ് കോടതി പതിനാല് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഈ സാഹചര്യത്തില്‍ ഇതിന് പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരികയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ തന്നെയാണ് ഈ സംഭവവും നടന്നിരിക്കുന്നത്. മുംബൈ- ലന്‍ഡന്‍ വിമാനത്തിലാണ് സംഭവം നടന്നത്.
എട്ട് വയസുകാരിയോടാണ് യാത്രക്കാരനായ മദ്യപന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. അമ്മയും സഹോദരനും എതിര്‍ത്തപ്പോള്‍ പ്രകോപിതനായെന്നും തുടര്‍ന്ന് അതിക്രമം നടത്തിയ ആളെ വിമാനത്തില്‍ കെട്ടിയിട്ടെന്നും വിമാന അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ പൊല്ലാപ്പ് സൃഷ്ടിച്ച പ്രതിയെ പിന്നീട് ലന്‍ഡന്‍ പൊലീസിന് കൈമാറുകയായിരുന്നു. അതിക്രമം നടത്തിയയാള്‍ക്ക് വിമാനത്തില്‍ അളവില്‍ കവിഞ്ഞ മദ്യം നല്‍കിയെന്ന് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു.
അതേസമയം, സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ വിമാനത്തിലെ പൈലറ്റ് ഉള്‍പെടെ നാല് ജീവനക്കാര്‍ക്ക് എയര്‍ ഇന്‍ഡ്യ കാരണം കാണിക്കല്‍ നോടീസ് നല്‍കിയിട്ടുണ്ട്. കാരണം കാണിക്കല്‍ നോടീസ് കൂടാതെ മദ്യം നല്‍കിയതിലും പരാതിയിലെ ഇടപെടലിലും വീഴ്ച്ച വന്നോയെന്ന് പരിശോധിക്കാന്‍ ആഭ്യന്തര അന്വേഷണം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്‍ഡ്യ സിഇഒ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവം സമൂഹ മാധ്യമങ്ങളിലടക്കം വന്‍ വിവാദമായതിന് പിന്നാലെ മുംബൈ സ്വദേശിയായ ശങ്കര്‍ മിശ്രയെ വെല്‍സ് ഫാര്‍ഗോ കംപനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരികന്‍ മള്‍ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്‍ഡ്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര.
നവംബര്‍ 26 ന് ന്യൂയോര്‍ക്- ഡെല്‍ഹി എയര്‍ ഇന്‍ഡ്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാല്‍ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും ഇയാള്‍ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ഏറെ വൈകി, ഈ ആഴ്ച മാത്രമാണ് എയര്‍ ഇന്‍ഡ്യ പൊലീസില്‍ പരാതി നല്‍കിയത്.
Keywords: News,National,India,New Delhi,Assault,attack,Liquor,Complaint,Child,Minor girls,Police,Air India,Flight, Drunk man tried to touch 8-year-old on Air India flight in Sept, handed over to London Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

