മദ്യലഹരിയില്‍ 100 കിലോമീറ്റര്‍ സ്പീഡില്‍ എം ബി എ വിദ്യാര്‍ത്ഥി കാറോടിച്ചു; പൊലിഞ്ഞത് 2 ജീവന്
Jun 14, 2016, 12:18 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 14.06.2016) മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച് രണ്ടുമരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടിഞ്ഞാറന്‍ ഡെല്‍ഹി ജനക് പുരിയില്‍ തിങ്കളാഴ് രാവിലെ ആറു മണിയോടെയാണ് സംഭവം.
പ്രഭാത സവാരിക്കിറങ്ങിയ സര്‍ക്കാര്‍ ജീവനക്കാരനായ കമലേശ്വര് പ്രസാദ്, വസ്തു കച്ചവടക്കാരനായ അശ്വനി ആനന്ദ് (67) എന്നിവരാണ് മരിച്ചത്. സന്തോഷ് (40) എന്നയാളാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
സംഭവത്തില്‍ എം.ബി.എ വിദ്യാര്‍ത്ഥിയായ റിഷാഭ് റാവത്തി(21) നെ ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ട്ടി കഴിഞ്ഞ് തന്റെ പിതാവിന്റെ ഹോണ്ട സിറ്റി കാറില്‍ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടാക്കിയത്. ജനക്പുരിയിലെ ശിവനഗറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് റാവത്തിന്റെ വീട്.. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലാണ് റാവത് കാറോടിച്ചിരുന്നത്. ഇതിനിടെ 1.5 കിലോമീറ്റര്‍ പരിധിക്കുളളില്‍ രണ്ടു പേരെ ഇടിച്ച് കൊലപ്പെടുത്തുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
Keywords: Drunk driving: Two dead, one injured as car knocks down pedestrians in Delhi, MBA Student, New Delhi, Police, Case, Custody, hospital, Treatment, Government-employees, National.

പ്രഭാത സവാരിക്കിറങ്ങിയ സര്‍ക്കാര്‍ ജീവനക്കാരനായ കമലേശ്വര് പ്രസാദിനെയാണ് അമിതവേഗതിയിലെത്തിയ കാര്‍ ആദ്യം ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ പ്രസാദ് ആദ്യം മരത്തിലും പിന്നെ മതിലിലും ഇടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസാദ് ഉടന്‍ തന്നെ മരിച്ചു.
എന്നാല്‍ അപകടമുണ്ടാക്കിയിട്ടും നിര്‍ത്താതെ പോയ റിഷാഭിന്റെ വണ്ടി സമീപത്തെ ജനവാസ മേഖലയില്‍ കാര്‍ കഴുകി കൊണ്ടു നില്‍ക്കുകയായിരുന്ന 40കാരനായ സന്തോഷിനെയും ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് ട്രാഫിക്ക് തെറ്റിച്ച് വാഹനം ഓടിച്ചു പോയി 67കാരനായ അശ്വനി ആനന്ദിനെയും ഇടിക്കുകയായിരുന്നു.
ഇതുകാണാനിടയായ പോലീസുകാരന് ബൈക്കില്‍ പിന്തുടരുകയും ഒന്നര കിലോമീറ്ററിന് അപ്പുറത്ത് വച്ച് തടയുകയുമായിരുന്നു. എന്നാല്‍ കാറില്‍ നിന്നിറങ്ങിയ റാവത് കോണ്‍സ്റ്റബളിനോട് സിഗററ്റ് ലൈറ്റര്‍ ആവശ്യപ്പെടുകയും തന്റെ പിതാവ് കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പറയുകയായിരുന്നു. പരിശോധനയില്‍ കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും മുതിര്‍ന്ന പോലീസ് ഓഫീസര്‍ പുഷ്പേന്ദ്ര കുമാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രമുഖ ബിസിനസുകാരന്റെ മകനായ റിഷാഭ് ഡെല്‍ഹി സര്‍വകലാശാലക്ക് കീഴിലെ കോളജില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് പഠിക്കുകയാണ്.

Also Read:
പള്ളിക്കര അപകടം; വിറങ്ങിലിച്ച് നാട്, മരണം ആറായി
Keywords: Drunk driving: Two dead, one injured as car knocks down pedestrians in Delhi, MBA Student, New Delhi, Police, Case, Custody, hospital, Treatment, Government-employees, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.