Drone | ഇന്‍ഡ്യ- പാക് അതിര്‍ത്തിയില്‍ ലഹരിമരുന്ന് കടത്തുകയായിരുന്ന ഡ്രോണ്‍ വെടിവച്ചിട്ട് ബി എസ് എഫ്; ഒരാള്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമൃത്സര്‍: (www.kvartha.com) പഞ്ചാബില്‍ ഇന്‍ഡ്യ- പാക് അതിര്‍ത്തിയില്‍ ലഹരിമരുന്ന് കടത്തുകയായിരുന്ന ഡ്രോണ്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF) വെടിവച്ചിട്ടു. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടുകയും ചെയ്തു. ശനിയാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് ഖുര്‍ദ് ജില്ലയിലെ ദനോ ഗ്രാമത്തില്‍ ഡ്രോണ്‍ വെടിവച്ചിട്ടത്.

ബി എസ് എഫിനെ കണ്ട് ഓടിപ്പോയ മൂന്നു പേരില്‍ ഒരാളാണ് പിടിയിലായത്. ഇയാളുടെ കയ്യിലെ ബാഗ് പരിശോധിച്ചപ്പോള്‍ 3.4 കിലോ ലഹരിമരുന്ന് കണ്ടെത്തി. വിപണിയില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് ബിഎസ്എഫ് അറിയിച്ചു. ലഹരിമരുന്ന് ബാഗില്‍ ഇരുമ്പ് ഹുകുകളും മറ്റും ഉണ്ടായിരുന്നതിനാല്‍ ഡ്രോണില്‍ കടത്തിയവയാണ് ഇതെന്ന് സംശയിക്കുന്നതായും ബിഎസ്എഫ് അറിയിച്ചു.

Drone | ഇന്‍ഡ്യ- പാക് അതിര്‍ത്തിയില്‍ ലഹരിമരുന്ന് കടത്തുകയായിരുന്ന ഡ്രോണ്‍ വെടിവച്ചിട്ട് ബി എസ് എഫ്; ഒരാള്‍ പിടിയില്‍

ഞായറാഴ്ച പുലര്‍ചെയും രണ്ട് ഡ്രോണുകള്‍ ബി എസ് എഫ് വെടിവച്ചിട്ടിരുന്നു. 2.2 കിലോ ഹെറോയിന്‍ ഈ ഡ്രോണുകളില്‍നിന്നും കണ്ടെടുത്തു. പാകിസ്താനില്‍നിന്നു ഡ്രോണ്‍ വഴി ലഹരിമരുന്ന് കടത്തുന്നത് വന്‍ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണമാണ് ബി എസ് എഫ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Keywords:  Drone Shot Down, Drugs Worth Crores Recovered Near Pak Border In Punjab, Panjab, Drone, News, Seized, BSF, Bag, Custody, Drugs, Gun Attack, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia