മദ്യപാനത്തെ മഹാത്മാഗാന്ധി പാപമായി കണ്ടിട്ടുണ്ട്; അദ്ദേഹത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ മഹാപാപികള്‍; മദ്യപാനികളെ ഇന്‍ഡ്യക്കാരായി കണക്കാക്കുന്നില്ല; ആരോഗ്യത്തിന് ദോഷകരമാണെന്ന് അറിഞ്ഞിട്ടും ആളുകള്‍ അത് കഴിച്ചാല്‍ അനന്തരഫലങ്ങള്‍ക്ക് ഉത്തരവാദി അവര്‍ തന്നെയെന്നും സംസ്ഥാന സര്‍കാരല്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍
Mar 31, 2022, 14:40 IST
പട്‌ന: (www.kvartha.com 31.03.2022) രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പോലും മദ്യപാനത്തെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ മഹാപാപികളാണെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാറിലെ ആവര്‍ത്തിച്ചുള്ള വിഷമദ്യദുരന്തങ്ങളോട് നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്യപാനികളെ ഇന്‍ഡ്യക്കാരായി താന്‍ കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യപാനം ആരോഗ്യത്തിന് ദോഷകരമാണെന്ന് അറിഞ്ഞിട്ടും ആളുകള്‍ മദ്യം കഴിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അനന്തരഫലങ്ങള്‍ക്ക് ഉത്തരവാദി അവര്‍ തന്നെയാണെന്നും മറിച്ച് സംസ്ഥാന സര്‍കാരല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷ മദ്യം കഴിച്ച് മരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് സര്‍കാരിന് ബാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിയമങ്ങള്‍ നിര്‍മിക്കപ്പെടുന്നു, പക്ഷേ ആരും അത് പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍കാര്‍ പരാജയപ്പെട്ടതിനാലാണ് ബിഹാറില്‍ വിഷമദ്യദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറില്‍ 2021ലെ അവസാന ആറ് മാസത്തിനിടയില്‍ നടന്ന വിഷമദ്യദുരന്തങ്ങളില്‍ 60 ലധികം പേരാണ് മരിച്ചത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍കാരിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മദ്യനിരോധന നിയമം കടലാസില്‍ മാത്രമായി തുടരുന്നതാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Keywords: Drinking alcohol was considered sin by Mahatma Gandhi, says Bihar CM Nitish Kumar, Bihar, Chief Minister, Liquor, Patna, Allegation, Dead, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.