'കഥകള്‍ മെനഞ്ഞുകൊണ്ട് കുറച്ച് ഗോമൂത്രവും കുടിക്കൂ'; ബിജെപിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര

 



ന്യൂഡെല്‍ഹി: (www.kvartha.com 04.02.2022) ബി ജെ പിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ലോക്‌സഭയിലെ പ്രസംഗത്തിന് മുന്നോടിയായാണ് മഹുവ ബിജെപിയെ കടന്നാക്രമിച്ചത്. ലോക്‌സഭയിലെ തന്റെ പ്രസംഗം കേള്‍ക്കാന്‍ തയ്യാറായിരിക്കാനും ആവശ്യപ്പെട്ടു.

'വൈകിട്ട് ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് ഞാന്‍ സംസാരിക്കും. അസഹിഷ്ണുക്കളായ നിങ്ങളുടെ സംഘത്തോട് തയാറെടുക്കാനും സാങ്കല്‍പിക കഥകള്‍ മെനയാവുന്നതാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. കുറച്ച് ഗോമൂത്രവും കുടിക്കൂ.' - വ്യാഴാഴ്ച വൈകിട്ട് അവര്‍ ട്വിറ്ററില്‍ കുറിച്ചു. 

'കഥകള്‍ മെനഞ്ഞുകൊണ്ട് കുറച്ച് ഗോമൂത്രവും കുടിക്കൂ'; ബിജെപിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര


തൊഴിലില്ലായ്മ മുതല്‍ വിദേശനയം വരെയുള്ള പ്രശ്നങ്ങളില്‍ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് തന്റെ പ്രസംഗം കേള്‍ക്കാന്‍ തയാറെടുക്കാന്‍ മഹുവ അറിയിപ്പ് നല്‍കിയത്. പാര്‍ലമെന്റില്‍ മോദി സര്‍കാരിനെതിരായി ആക്രമണം ശക്തമാക്കുമെന്ന് മഹുവ വ്യക്തമാക്കി.

Keywords:  News, National, India, New Delhi, Lok Sabha, BJP, Politics, Political party, 'Drink Gaumutra Shots': Trinamool MP's Dare Ahead Of Parliament Speech
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia