വിമാനത്താവളത്തില്‍നിന്നും 1.06 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ പിടിച്ചെടുത്ത് ഡിആര്‍ഐ; ഒരാള്‍ അറസ്റ്റില്‍
Apr 3, 2022, 15:14 IST
അഹമ്മദാബാദ്: (www.kvartha.com 03.04.2022) 1.06 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ ഡിആര്‍ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടിച്ചെടുത്തു. സംഭവത്തില്‍ മുംബൈ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് 304.629 കാരറ്റ് വജ്രങ്ങള്‍ കണ്ടെടുത്തത്.
വിമാനത്താവളത്തില്‍ നടന്ന പരിശോധനയ്ക്കിടെ പ്രതിയുടെ പക്കലുണ്ടായിരുന്ന വജ്രങ്ങളുടെയും വിദേശ പണത്തിന്റെയും കണക്ക് വ്യക്തമായി ഉദ്യോഗസ്ഥരെ ബോധിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സംശയം തോന്നിയ വിമാനത്താവളത്തിലെ ജീവനക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
വജ്രങ്ങള്‍ അഹമ്മദാബാദില്‍ നിന്ന് ദുബൈയിലേക്ക് കടത്തുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 15 ചെറിയ പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വജ്രങ്ങള്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ പ്രതി ഒരു വജ്രവ്യാപാരിയുടെ കള്ളക്കടത്ത് തൊഴിലാളിയാണെന്ന് തെളിഞ്ഞു.
ഇന്‍ഡ്യയ്ക്ക് പുറത്ത് പ്രതി നേരത്തെ കള്ളക്കടത്ത് നടത്തിയതായി സമ്മതിച്ചുവെന്നും ഇതേ ആവശ്യത്തിനായി ദുബൈ ആസ്ഥാനമായുള്ള മറ്റൊരു വജ്ര വില്‍പനക്കാരന്‍ തനിക്ക് കമീഷന്‍ നല്‍കിയിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയതായും ഡിആര്‍ഐ കൂട്ടിച്ചേര്‍ത്തു.
സര്‍കാര്‍ മൂല്യനിര്‍ണയക്കാരെത്തിയാണ് വജ്രങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയതെന്ന് ഡിആര്‍ഐ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.