ന്യൂനപക്ഷ പ്രീണനമല്ല ശാക്തീകരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: രാഷ്ട്രപതി

 


ADVERTISEMENT

ന്യൂഡല്‍ഹി:(www.kvartha.com 29.01.2018) ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കലല്ല മറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും ശാക്തീകരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു ഇരു സംഭകളേയും അഭിസംബോധന ചെയ്യ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

2018 എന്നത് രാജ്യത്തെ സംബന്ധിച്ചടത്തോളം'പുതിയ ഇന്ത്യ' എന്ന സ്വപ്നത്തിലേക്കുള്ള യാത്രയായി മാറണം. സാമ്പത്തികവും സാമൂഹികവുമായ ജനാധിപത്യം ഇല്ലാത്ത രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ രാജ്യം ശുചിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനും ഉണ്ട്. വികസനം എല്ലാവരിലും എല്ലാ തലത്തിലും എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിന് നിര്‍ണായകമായ വര്‍ഷമാണ് 2018. അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷ പ്രീണനമല്ല ശാക്തീകരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: രാഷ്ട്രപതി

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിന് പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. മുസ്ലിം സ്ത്രീകള്‍ക്ക് മാന്യതയോടെ ജീവിക്കുന്നതിന് വേണ്ടിയാണ് മുത്തലാഖ് ബില്‍ കൊണ്ടുവന്നത്. എല്ലാവരേയും പോലെ ഭയം കൂടാതെ മുസ്ലിം സ്ത്രീകള്‍ക്കും സമൂഹത്തില്‍ ജീവിക്കാനാവണമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

സ്വയം സഹായ സംഘങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ആയിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. 2022ഓടെ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം നേടാനാവും. ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും, ആദിവാസികളുടെ ക്ഷേമവും സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ട്. ബാങ്കിംഗ് സംവിധാനം സാധാരണക്കാരുമായുള്ള അകലം കുറച്ചിട്ടുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Lok Sabha, Rajya Sabha, Dream of ‘New India’ to be realized in 2018 says President

< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia