DRDO Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ അവസരം! ഡിആര്‍ഡിഒയില്‍ വിവിധ ഒഴിവുകള്‍; എങ്ങനെ അപേക്ഷിക്കാം, അവസാന തീയതി, യോഗ്യതാ, ശമ്പളം അറിയാം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO), സെന്റര്‍ ഫോര്‍ പേഴ്സണല്‍ ടാലന്റ് മാനജ്മെന്റ്, ഡിആര്‍ഡിഒ-സെപ്റ്റം, സീനിയര്‍ ടെക്നികല്‍ അസിസ്റ്റന്റ്-ബി, ടെക്നീഷ്യന്‍-എ തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് drdo(dot)gov(dot)in എന്ന ഔദ്യോഗിക സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 23 ആണ് അവസാന തീയതി.
             
DRDO Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ അവസരം! ഡിആര്‍ഡിഒയില്‍ വിവിധ ഒഴിവുകള്‍; എങ്ങനെ അപേക്ഷിക്കാം, അവസാന തീയതി, യോഗ്യതാ, ശമ്പളം അറിയാം

ശമ്പളം:

സീനിയര്‍ ടെക്‌നികല്‍ അസിസ്റ്റന്റ്- ബി: പ്രതിമാസം 35,400 - 1,12,400 രൂപ.
ടെക്‌നീഷ്യന്‍ എ: 19,900 - 63,200 രൂപ വരെ

യോഗ്യതാ:

സീനിയര്‍ ടെക്‌നികല്‍ അസിസ്റ്റന്റ്- ബി: അപേക്ഷകന് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ്, ടെക്‌നോളജി, കംപ്യൂടര്‍ സയന്‍സ് അല്ലെങ്കില്‍ ലിങ്ക്ഡ് ഏരിയകളില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം.

ടെക്‌നീഷ്യന്‍ എ: 10-ാം ക്ലാസ് അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള തത്തുല്യ പരീക്ഷ പാസായിരിക്കണം. അംഗീകൃത ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂടില്‍ (ITI) നിന്നുള്ള സര്‍ടിഫികറ്റും ഉണ്ടായിരിക്കണം.

എങ്ങനെ അപേക്ഷിക്കണം:

1. ഔദ്യോഗിക സൈറ്റ് drdo(dot)gov(dot)in സന്ദര്‍ശിക്കുക.
2. ഹോം പേജില്‍ DRDO CEPTAM എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
3. ആപ്ലികേഷന്‍ ലിങ്ക് ലഭിക്കുന്ന പുതിയ പേജ് തുറക്കും. അതില്‍ ക്ലിക് ചെയ്ത് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.
4. അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
5. Submit ക്ലിക് ചെയ്യുക.
6. Confirmation page ഡൗണ്‍ലോഡ് ചെയ്ത് കോപി സൂക്ഷിക്കുക.

YOU MIGHT ALSO LIKE:

Keywords:  Latest-News, National, Top-Headlines, Recruitment, Job, Workers, Central Government, Government of India, DRDO Recruitment 2022, Government Jobs Alert, DRDO Recruitment 2022: Bumper Vacancies! Apply for more than 1900 Jobs.
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia