മമതയുടെ വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകിയ സംഭവം; ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ വിമാനങ്ങളിലെ ആറു പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍
Dec 7, 2016, 14:00 IST
ന്യൂഡല്‍ഹി: (www.kvartha.com 07.12.2016) മമതയുടെ വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകിയ സംഭവത്തില്‍ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങളിലെ ആറു പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്‍ക്കത്ത വിമാനത്തവളത്തില്‍ ലാന്‍ഡിംഗിനിടയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ലാന്‍ഡിംഗിനിടെ മതിയായ ഇന്ധനമില്ലെന്ന് അറിയിച്ച ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ വിമാനങ്ങളിലെ ആറു പൈലറ്റുമാരെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലാണ് സസ്‌പെന്‍ഡ് ചെയ്തത്. ഓരോ കമ്പനികളിലെയും രണ്ടു പൈലറ്റുമാര്‍ വീതമാണ് സസ്‌പെന്‍ഷനിലായത്.
പാട്‌നയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു മമത യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇതിനു മുമ്പ് വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് എതിരെയുമാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.
നടപടിയില്‍ എയര്‍ലൈനുകള്‍ അസന്തുഷ്ടരാണ്. അരമണിക്കൂറോളം വട്ടമിട്ടു പറക്കാന്‍ ആവശ്യമായ ഇന്ധനവുമായാണ് സാധാരണയായി ഒരു വിമാനം പറന്നുയരുന്നത്. കൊല്‍ക്കത്തില്‍ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുന്നത് വരെ വട്ടമിട്ടു പറക്കുന്നതിന് മതിയായ ഇന്ധനമില്ലെന്നും ലാന്‍ഡിംഗിനായി ഭുവനേശ്വര്‍ വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരുമെന്നുമാണ് പൈലറ്റുമാര്‍ അറിയിച്ചിരുന്നതെന്ന് കമ്പനികള്‍ പറയുന്നു. അതേസമയം പൈലറ്റിനും കൊല്‍ക്കത്ത എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനുമിടയില്‍ ആശയവിനിമയം നടത്തുന്നതില്‍ തടസം നേരിട്ടതായി ഇന്‍ഡിഗോ പറയുന്നുണ്ട്.

എന്നാല്‍ ശൈത്യകാലമായതിനാല്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും മറ്റും സാധ്യതയുള്ളതിനാല്‍ മതിയായ ഇന്ധനമില്ലാതെ യാത്രതിരിക്കുന്നതിനുള്ള ശക്തമായ മുന്നറിയിപ്പായിട്ടാണ് കര്‍ശനമായ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വാദം. മമത യാത്ര ചെയ്ത വിമാനം സമയത്തിന് ലാന്‍ഡ് ചെയ്യാത്തതിനെ തുടര്‍ന്ന് തൃണമൂല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Also Read:
കാസര്‍കോട് സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Keywords: Drama over Mamata Banerjee's flight: 6 pilots of three airlines grounded, New Delhi, Kolkota, Airport, Passengers, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.