BJP Slams | ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഫോടോസ്റ്റാറ്റ് യന്ത്രം, മമത സര്‍കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്നും ബിജെപി നേതാക്കള്‍; ആനന്ദ ബോസിനെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള ബില്‍ പിന്‍വലിച്ചു
Jan 27, 2023, 20:24 IST
കൊല്‍കത: (www.kvartha.com) ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ്, മമത സര്‍കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്ത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഫോടോസ്റ്റാറ്റ് യന്ത്രമാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. സംസ്ഥാന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയതിന് പിന്നാലെ ആനന്ദബോസ് ഡെല്‍ഹിയിലെത്തിയത് ഏറെ അഭ്യൂഹങ്ങള്‍ക്കിടയാക്കി.
ബംഗാള്‍ സര്‍കാരുമായി ഏറ്റുമുട്ടാനല്ല തന്നെ നിയോഗിച്ചതെന്നും രാഷ്ട്രീയം കളിക്കാന്‍ താല്‍പര്യമില്ലെന്നും ആണ് സംഭവത്തെ കുറിച്ച് ആനന്ദ ബോസ് പ്രതികരിച്ചത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള ബില്‍ ബംഗാള്‍ സര്‍കാര്‍ പിന്‍വലിച്ചു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണറായിരിക്കെ മമത സര്‍കാരുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണറെ സര്‍വകലാശാല ചാന്‍സിലര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള ബില്‍ സര്‍കാര്‍ കൊണ്ടുവന്നത്.
എന്നാല്‍ ആനന്ദ ബോസ് ഗവര്‍ണറായതോടെ സംസ്ഥാന സര്‍കാരുമായി രമ്യതയിലാണ് മുന്നോട്ടുപോകുന്നത്. ഇപ്പോഴത്തെ അനുരഞ്ജന നീക്കങ്ങളുടെ ഭാഗമായി ബില്‍ ബംഗാള്‍ സര്‍കാര്‍ പിന്‍വലിക്കുകയായിരുന്നു.
അതിനിടെ രാജ്ഭവന്‍ സംഘടിപ്പിച്ച സരസ്വതിപൂജ ചടങ്ങില്‍നിന്ന് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി അടക്കം ബിജെപി നേതാക്കള്‍ വിട്ടുനിന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുകയും ചെയ്തു.
Keywords: 'Drama': BJP Slams Bengal Governor Over Event Attended By Mamata Banerjee, Kolkata, West Bengal, News, Politics, Governor, Controversy, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.