First Malayali | എയിംസില്‍ നിന്ന് പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിനില്‍ എം ഡി ബിരുദം നേടിയ ആദ്യ മലയാളിയായി ഡോ. സംരീന്‍ യൂസഫ്
Jan 12, 2024, 15:01 IST
ADVERTISEMENT
കോഴിക്കോട്: (KVARTHA)എയിംസില്‍ നിന്ന് പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിനില്‍ എം ഡി ബിരുദം നേടിയ ആദ്യ മലയാളി എന്ന ബഹുമതി ഡോ. സംരീന്‍ യൂസഫിന് സ്വന്തം. റായ്പൂരിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നാണ് (എയിംസ്) അവര്‍ പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിനില്‍ ഡോക്ടര്‍ ഓഫ് മെഡിസിന് കരസ്ഥമാക്കിയത്. റായ്പൂര്‍ എയിംസില്‍ മാത്രമാണ് ഈ കോഴ്സുള്ളത്.
ഈ വിഷയത്തില്‍ ഡി.എം. ബിരുദം നേടിയ രാജ്യത്തെ രണ്ടാമത്തെ വ്യക്തി കൂടിയാണ് ഇവര്‍. കോഴിക്കോട് സ്വദേശിയും തൊറാസിക് സര്‍ജനുമായ ഡോ. നാസര്‍ യൂസഫിന്റെയും നര്‍ഗീസിന്റെയും മകളാണ്.
കോഴിക്കോട് ഭാരതീയ വിദ്യാഭവനില്‍ നിന്ന് പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സംരീന്‍ മൈസൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. നേടി. റായ്പൂരിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ (ഡോ. ഭീം റാവു അംബേദ്കര്‍ മെഡിക്കല്‍ കോളേജില്‍) നിന്നാണ് എം.ഡി. (ശിശുചികിത്സ) നേടിയത്.
Keywords: News, Malayalam News, National, Health, Medicine, AIIMS, Kozhicode, Dr Samreen Yusuf became the first Malayali to graduate with MD in Pediatric Emergency Medicine from AIIMS.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

