യമുന നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്നു: ഭീതിയോടെ പ്രദേശവാസികൾ

 


ലക്നൗ: (www.kvartha.com 10.05.2021) കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഭീതി പരത്തി ഉത്തർപ്ര​ദേശിലെ യമുനാ നദിയിലൂ‍ടെ ഒഴുകി വരുന്ന മൃതദേഹങ്ങൾ. ഇതോടെ പ്രദേശത്തെ ജനങ്ങൾ കൊവിഡ് പരക്കുമോ എന്ന പേടിയിലാണ്.

ഒഴുകി വരുന്ന മൃതദേഹങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടേതാണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുമിഞ്ഞു കൂടിയതോടെ ഇവ നദിയിൽ ഒഴുക്കിയതാകാമെന്ന സംശയം ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്യുന്നത്.

ഒഴുകിയെത്തിയ മൃതദേഹങ്ങൾ കണ്ടെത്തി സംസ്കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മരിച്ചവരുടെ കണക്കുകൾ സംസ്ഥാന സർകാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ പക്കലില്ലെന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

ഹാമിർപൂർ, കാൺപൂർ ജില്ലകളിൽ ധാരാളം പേർ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നും ഇവരുടെ മൃത​ദേഹങ്ങൾ യമുനാ നദിയിലൊഴുക്കുകയാണെന്നും നാട്ടുകാർ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോർട് ചെയ്യുന്നു.

യമുന നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്നു: ഭീതിയോടെ പ്രദേശവാസികൾ

മരിച്ചവരുടെ മൃതദേഹം പുഴയിലൊഴുക്കുന്ന ആചാരം യമുനാ നദിയുടെ തീരപ്ര​​ദേശങ്ങളിലെ ചില ​ഗ്രാമങ്ങളിൽ നിലനിൽക്കുന്നുണ്ടെന്ന് ഹാമിർപൂർ അസിസ്റ്റന്‍റ് പൊലീസ് സുപ്രണ്ട് അനൂപ് കുമാർ സിം​ഗ് പറഞ്ഞു.

നേരത്തേ വല്ലപ്പോഴുമാണ് മൃതദേഹങ്ങൾ കണ്ടിരുന്നതെങ്കിൽ കോവിഡ് വ്യാപനത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങളാണ് നദിയിൽ കണ്ടുവരുന്നത്.

Keywords:  News, Uttar Pradesh, Death, Dead Body, River, India, National, Dozens of bodies float in Yamuna in UP.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia