2 ഡോസ് വാക്‌സിൻ എടുത്തവരില്‍ കോവിഡ് 19 പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയോളം കുറവ്; പഠന റിപോർട്

 


ന്യൂഡെൽഹി: (www.kvartha.com 06.08.2021) രണ്ട് ഡോസ് വാക്‌സിൻ എടുത്തവരില്‍ കോവിഡ് 19 പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയോളം കുറവെന്ന് പഠന റിപോർട്. 98,000ത്തിലധികം പേരെ ഉൾക്കൊള്ളിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപോർട്. ഇവരുടെ കേസ് വിശദാംശങ്ങള്‍ അടിസ്ഥാനപ്പെടുത്തി വിശദമായ പഠനം നടത്തുകയാണ് ഗവേഷകര്‍. കോവിഡ് മഹാമാരിയെ കുറിച്ച് യുകെയില്‍ ഗവേഷകര്‍ ചേര്‍ന്ന് നടത്തുന്ന പഠനങ്ങളുടെ സീരിസിലുള്‍പെടുന്നതാണ് (REACT-1 The Real-time Assessment of Community Transmission) ഈ പഠനറിപോര്‍ടും.

പല രാജ്യങ്ങളിലും പല വാക്സിനുകളാണ് കോവിഡിനെതിരെ പ്രയോഗിക്കപ്പെടുന്നത്. ഇൻഡ്യയിലാണെങ്കില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് കാര്യമായി ഉപയോഗിക്കപ്പെടുന്നത്. ഇവ രണ്ടും രണ്ട് ഡോസ് വീതമാണ് എടുക്കേണ്ടത്.

മെയ് മുതല്‍ ജൂണ്‍ വരെ യുകെയില്‍ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നുവെന്നും എന്നാല്‍ ജൂലൈ രണ്ടാം വാരത്തിന് ശേഷം കേസുകള്‍ കുറഞ്ഞുവെന്നും ഇതിന് കാരണം കൂടുതല്‍ പേര്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചതാണെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.

2 ഡോസ് വാക്‌സിൻ എടുത്തവരില്‍ കോവിഡ് 19 പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയോളം കുറവ്; പഠന റിപോർട്

'ഞങ്ങളുടെ വാക്‌സിനേഷന്‍ നടപടികള്‍ ഫലപ്രദമായി കോവിഡ് കേസുകളെ പ്രതിരോധിക്കുന്നുണ്ട്. ഇതുമൂലം മറ്റ് നിയന്ത്രണങ്ങളിലെല്ലാം അയവ് വരുത്താന്‍ സാധിക്കും. എന്നാല്‍ അശ്രദ്ധയോടെ തുടര്‍ന്നാല്‍ അത് പൂര്‍വാധികം ശക്തിയായി തിരിച്ചടി സമ്മാനിക്കുമെന്നും ബോധ്യമുണ്ട്. വൈറസിനൊപ്പം തന്നെ ജീവിക്കാന്‍ എങ്ങനെ സാധ്യമാകുമെന്നാണ് ഞങ്ങള്‍ പരിശോധിക്കുന്നത്...'- യുകെ ഹെല്‍ത് സെക്രടറി സാജിദ് ജാവീദ് പറയുന്നു.

ഫൈസര്‍ 'ബയോ എന്‍ ടെക് വാക്‌സിന്‍, ഓക്‌സ്ഫര്‍ഡ്' ആസ്ട്രാസെനേക്ക വാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് യുകെയില്‍ കാര്യമായി ഉപയോഗിക്കപ്പെടുന്നത്. ഇതില്‍ ഫൈസറിനാണ് കോവിഡിനെ കുറെക്കൂടി ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുകയെന്ന് 'പബ്ലിക് ഹെല്‍ത് ഇൻഗ്ലണ്ട് (പിഎച്ഇ) അറിയിക്കുന്നു. വാക്‌സിനേഷനിലൂടെ ഏതാണ്ട് രണ്ട് കോടിയിലധികം കോവിഡ് കേസുകളെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് യുകെ അവകാശപ്പെടുന്നത്.

Keywords:  News, New Delhi, National, COVID-19, Corona, Vaccine, Study, Report, Double vaccinated, UK study, Double vaccinated 3 times less likely to get coronavirus, finds UK study.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia