ലോകകപ്പ് ക്രിക്കറ്റ് സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന് സുപ്രീംകോടതിയുടെ അനുമതി

 


ഡെല്‍ഹി: (www.kvartha.com 17/02/2015) ലോകകപ്പ്  ക്രിക്കറ്റ്  സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന് നല്‍കിയ താല്‍ക്കാലിക അനുമതി സുപ്രീംകോടതി നീട്ടിനല്‍കി. ഇതോടെ ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ദൂരദര്‍ശന് സംപ്രേക്ഷണം ചെയ്യാം.

ഡി.ഡി നാഷണലിലായിരിക്കും ക്രിക്കറ്റ്  തത്സമയം സംപ്രേഷണം ചെയ്യുന്നത്. അതേസമയം സ്റ്റാര്‍ നെറ്റ് വര്‍ക്ക് നല്‍കുന്ന ലൈവ് ഫീഡ് സംപ്രേക്ഷണം ചെയ്യുന്നതിനായി പ്രത്യേക ചാനല്‍ തുടങ്ങുന്ന കാര്യത്തിലും  കോടതി പ്രസാര്‍ഭാരതിയുടെ വിശദീകരണം ആരാഞ്ഞു. സ്റ്റാര്‍ നെറ്റ് വര്‍ക്കാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

ലോകകപ്പ് ക്രിക്കറ്റ്  സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന് സുപ്രീംകോടതിയുടെ അനുമതിസ്റ്റാര്‍ ടി.വിയുടെ ലൈവ് ഫീഡ് ഷെയര്‍ ചെയ്യുന്നതില്‍ നിന്നും ഡെല്‍ഹി ഹൈക്കോടതി
പ്രസാര്‍ഭാരതിയെ വിലക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രസാര്‍ ഭാരതി സമര്‍പ്പിച്ച ഹരജിയില്‍ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

ഇതാണ് ഇപ്പോള്‍ സുപ്രീംകോടതി നീട്ടി നല്‍കിയത്. ദൂരദര്‍ശന്റെ തത്സമയ സംപ്രേക്ഷണത്തിലൂടെ ഉണ്ടാകുന്ന പരസ്യവരുമാന നഷ്ടം അടുത്ത ഹിയറിങ്ങില്‍ ബോധിപ്പിക്കാന്‍ ജസ്റ്റിസ് രംഗന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സ്റ്റാറിനോടാവശ്യപ്പെട്ടു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു, നഗ്‌ന ഫോട്ടോയെടുത്തു

Keywords:  Doordarshan to Continue Telecasting Cricket WC Matches, Supreme Court of India, Advertisement, Justice, High Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia