Anchor Faints | കാലാവസ്ഥാ വാര്‍ത്തകള്‍ വായിക്കുന്നതിനിടെ ബോധരഹിതയായി വീണു; സംഭവത്തില്‍ പ്രതികരണവുമായി ദൂരദര്‍ശന്‍ അവതാരക, വീഡിയോ
Apr 22, 2024, 09:57 IST
ന്യൂഡെല്‍ഹി: (KVARTHA) രാജ്യത്തൊട്ടാകെ വിവിധയിടങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉയര്‍ന്ന ഉഷ്ണതരംഗത്തില്‍ ജനങ്ങള്‍ വലയുകയാണ്. ഇതിനിടെ ദൂരദര്‍ശന്‍ അവതാരക വാര്‍ത്താ വായനയ്ക്കിടെ ബോധംകെട്ട് വീണ സംഭവത്തില്‍ പ്രതികരണവുമായെത്തിയത് സമൂഹ മാധ്യമങ്ങളില്‍ ചൂടിന്റെ കാഠിന്യം വ്യകാതമാക്കുകയാണ്.
ദൂരദര്‍ശന്റെ കൊല്‍കത്ത ബ്രാഞ്ചിലെ അവതാരകയായ ലോപാമുദ്ര സിന്‍ഹയാണ് വ്യാഴാഴ്ച രാവിലെ വാര്‍ത്ത വായിക്കുന്നതിനിടയില്‍ തലകറങ്ങി വീണത്. ഇതിന്റെ ദൃശ്യങ്ങളുള്‍പെടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, കടുത്ത ചൂട് മൂലവും രക്തസമ്മര്‍ദം പെട്ടെന്ന് താഴ്ന്നതിനാലുമാണ് താന്‍ ബോധരഹിതയായതെന്ന് സിന്‍ഹ പറഞ്ഞു. സംഭവത്തിന് ശേഷം ഫേസ്ബുക് ലൈവിലൂടെയാണ് ലോപമുദ്ര ഇക്കാര്യം വിശദീകരിച്ചത്.
സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് തനിക്ക് സുഖമില്ലായിരുന്നു. സ്റ്റുഡിയോയ്ക്കുള്ളില്‍ കൂളിംഗ് സിസ്റ്റത്തിലെ ചില തകരാര്‍ കാരണം കടുത്ത ചൂടായിരുന്നുവെന്നും അവതാരക പറഞ്ഞു. വെള്ളം കുടിച്ചു കൊണ്ട് വാര്‍ത്ത വായന തുടര്‍ന്നെങ്കിലും വായനയ്ക്കിടെ ബോധരഹിതയാവുകയായിരുന്നു.
'15 മിനിറ്റോ അരമണിക്കൂര്‍ പ്രക്ഷേപണമോ ആകട്ടെ, ഞാന്‍ ഒരിക്കലും ഒരു കുപ്പിവെള്ളം എന്റെ കയ്യില്‍ കരുതിയിരുന്നില്ല. എന്റെ 21 വര്‍ഷത്തെ കരിയറില്‍ വാര്‍ത്താ സംപ്രേക്ഷണത്തിനിടെ വെള്ളം കുടിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍, സംഭവദിവസം, 15 മിനിറ്റ് കഴിഞ്ഞതോടെ എനിക്ക് തൊണ്ട വരണ്ടതായി തോന്നി. തുടര്‍ന്ന്, എന്റെ മുഖമല്ലാതെ വിഷ്വലുകള്‍ കാണിക്കുമ്പോള്‍, ഞാന്‍ ഫ്‌ലോര്‍ മാനേജരോട് ഒരു കുപ്പി വെള്ളം ചോദിച്ചു, സാധാരണ ബൈറ്റുകളില്ലാത്ത സമയത്ത് കുറച്ച് വെള്ളം കുടിക്കാന്‍ അവസരം ലഭിച്ചില്ല. അവസാനം ബുളറ്റിനില്‍ ഒരു ബൈറ്റ് വന്നപ്പോള്‍ കുറച്ച് വെള്ളം കുടിക്കുകയായിരുന്നു.'
'ചൂട് കാലാവസ്ഥാ വാര്‍ത്തകള്‍ വായിക്കുമ്പോഴാണ്, സംസാരം മങ്ങാന്‍ തുടങ്ങിയത്. ഞാന്‍ എന്റെ അവതരണം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും ടെലിപ്രോംപ്റ്റര്‍ കാണാനില്ലായിരുന്നു. ഭാഗ്യവശാല്‍, 30 മുതല്‍ 40 സെകന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ടെലിവിഷനില്‍ പ്ലേ ചെയ്യുന്നതിനിടയിലാണ് ഞാന്‍ തല കറങ്ങി എന്റെ കസേരയില്‍ വീണുത്.'
ബോധരഹിതയായതിന് ശേഷം സംപ്രേക്ഷണം കൈകാര്യം ചെയ്തതിന് നിര്‍മാതാക്കള്‍ക്ക് നന്ദി പറയുന്നതായും സിന്‍ഹ തന്റെ ചാനലിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ചുട്ടുപൊള്ളുന്ന ചൂടിനിടയില്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Keywords: News, National, National-News, Video, Social-Media-News, Doordarshan, Anchor, Faints, Air, Weather Updates, Posts, Video, Explain, What Happened, News Reading, Lopamudra Sinha, Blood Pressure Dropped, Narration, West Bengal Branch, Teleprompter, Heatwave, Byte, Facebook, Doordarshan anchor faints on air while giving weather updates, posts video explaining what happened.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.