തെലങ്കാനയില്‍ പാര്‍പ്പിടമേഖലയിലേക്ക് ചെറുവിമാനത്തിന്റെ വാതില്‍ ഇളകി വീണു

 


ഹൈദരാബാദ്: (www.kvartha.com 31.10.2017) തെലങ്കാനയില്‍ പാര്‍പ്പിടമേഖലയിലേക്ക് ചെറുവിമാനത്തിന്റെ വാതില്‍ ഇളകി വീണു. സെക്കന്തരബാദിലെ ലാലഗുഡു മേഖലയിലെ വീടിന്റെ ടെറസിലാണ് വാതില്‍ ഇളകി വീണത്. 2500 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് ചെറുവിമാനത്തിന്റെ വാതില്‍ ഇളകി വീണത്.

തെലുങ്കാന സ്‌റ്റേറ്റ് ഏവിയേഷന്‍ അക്കാദമിയുടെ (ടിഎസ്എഎ)ഉടമസ്ഥതയിലുള്ളതാണ് ചെറുവിമാനം. അപകട സമയത്ത് കോക്പിറ്റില്‍ രണ്ടു പൈലറ്റുമാരുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം ചെറുവാതില്‍ വീണ ടെറസില്‍ ഒരു ചിത്രകാരന്‍ അതുവരെയുണ്ടായിരുന്നുവെന്നും ഉച്ചഭക്ഷണത്തിനായി അയാള്‍ തൊട്ടുമുമ്പ് താഴേക്ക് പോയതിനാല്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായെന്നും റിപ്പോര്‍ട്ടുണ്ട്.

തെലങ്കാനയില്‍ പാര്‍പ്പിടമേഖലയിലേക്ക് ചെറുവിമാനത്തിന്റെ വാതില്‍ ഇളകി വീണു

സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad, National, News, Pilots, Door yanks off aircraft, crashes into house roof.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia