Election Commission | 'കുട്ടികളെ കരുവാക്കരുത്'; ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഇലക്ഷന്‍ കമീഷന്‍

 


ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ടികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഇലക്ഷന്‍ കമീഷന്‍. പോസ്റ്ററുകളും ലഘുലേഖകളും മുദ്രാവാക്യങ്ങളും ഉള്‍പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ തിങ്കളാഴ്ച രാഷ്ട്രീയ പാര്‍ടികളോട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലോ ജോലികളിലോ പോലും കുട്ടികളെ ഉള്‍പെടുത്തരുത്. പ്രചാരണവേളകളിലോ റാലികളിലോ രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ഥികളും കുട്ടികളെ കൈകളില്‍ പിടിച്ച് നടക്കുകയോ റാലി വാഹനത്തില്‍ കയറ്റുകയോ ഇവരെ കൊണ്ട് പാര്‍ടിയുടെ അല്ലെങ്കില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല.


Election Commission | 'കുട്ടികളെ കരുവാക്കരുത്'; ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഇലക്ഷന്‍ കമീഷന്‍



കുട്ടികളെ കൊണ്ട് രാഷ്ട്രീയ പാര്‍ടിയുടെ പ്രത്യയശാസ്ത്രം പ്രകടിപ്പിക്കുക, പാര്‍ടിയുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുക, എതിര്‍ സ്ഥാനാര്‍ഥികളെയോ അവരുടെ പാര്‍ടികളെയോ വിമര്‍ശിക്കുക, തിരഞ്ഞെടുപ്പ് കവിതകളും ഗാനങ്ങളും ആലപിക്കുക എന്നിവയ്ക്കും ഇലക്ഷന്‍ കമീഷന്റെ നിരോധനമുണ്ട്.

ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ 'സീറോ ടോളറന്‍സ്' നയമാണ് സ്വീകരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. മാര്‍ഗ നിര്‍ദേശം ലംഘിക്കുന്ന പാര്‍ടിക്കും സ്ഥാനാര്‍ഥിക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Keywords: News, National, National-News, Politics, Politics-News, Advisory, Convey, Children, Election Campaign, Party, Politics, Poll Body, Leaders, Political Parties, Lok Sabha, Election Commission, Posters, Pamphlets, Sloganeering, Don't Use Children In Election Campaign: Poll Body To Political Parties.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia