കേന്ദ്ര സര്‍കാറിന് ഇപ്പോഴും അവസരമുണ്ട്, സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കൂ; പ്രസ്താവനയുമായി മെഹ്ബൂബ മുഫ്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 21.08.2021) നിങ്ങള്‍ കവര്‍ന്നെടുത്തത് തിരിച്ചുതരൂ, അഫ്ഗാനിസ്താനിലെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍കാറിനെതിരെ പ്രസ്താവനയുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി.

ജമ്മു കശ്മീരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മെഹ്ബൂബയുടെ വിവാദ പ്രസ്താവന. അഫ്ഗാനിലെ സംഭവങ്ങളില്‍ നിന്നും കേന്ദ്രസര്‍കാര്‍ പാഠം ഉള്‍കൊള്ളണമെന്നും, ആര്‍ടികിള്‍ 370 പുന:സ്ഥാപിക്കണമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
Aster mims 04/11/2022

കേന്ദ്ര സര്‍കാറിന് ഇപ്പോഴും അവസരമുണ്ട്, സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കൂ; പ്രസ്താവനയുമായി മെഹ്ബൂബ മുഫ്തി


മെഹ്ബൂബ മുഫ്തിയുടെ വാക്കുകൾ:

'ജമ്മു കശ്മീരിലെ ജനങ്ങൾ നേരിടുന്നതിനെ സഹിക്കാന്‍ ധൈര്യം ആവശ്യമാണ്. ഒരു ദിവസം കഴിഞ്ഞാല്‍ അവര്‍ക്ക് ക്ഷമ നശിക്കും. ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്. നോക്കൂ, നമ്മുടെ അയല്‍രാജ്യത്ത് സംഭവിക്കുന്നത്. കരുത്തരായ അമേരികന്‍ സൈന്യത്തെ രാജ്യം വിടാന്‍ താലിബാന്‍ നിര്‍ബന്ധിതമാക്കി

കേന്ദ്ര സര്‍കാറിന് ഇപ്പോഴും അവസരമുണ്ട്, സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കൂ. ആര്‍ടികിള്‍ 370 പുന:സ്ഥാപിക്കൂ. നിങ്ങള്‍ കവര്‍ന്നെടുത്തത് തിരിച്ചുതരൂ.' മെഹ്ബൂബ പറഞ്ഞു.


എന്നാൽ മെഹ്ബൂബയുടെ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത് എത്തി. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് മുഫ്തിയോട് നിര്‍മല പറഞ്ഞു.

Keywords:  News, Srinagar, Jammu, Central Government, National, Afghanistan, India, Criticism, Top-Headlines, Afghanistan, Mehbooba Mufti, ‘Don’t test our patience, even US had to flee Afghanistan’: Mehbooba Mufti urges Centre to hold talks on J&K.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia