Sachin Pilot | മോദി ഗഹലോതിനെ മുതിര്‍ന്ന മുഖ്യമന്ത്രിയെന്ന് പുകഴ്ത്തിയത് കൗതുകകരം, ആ അഭിനന്ദനത്തെ നിസ്സാരമായി കാണാനാകില്ല, എല്ലാവര്ക്കും അറിയാം പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതിനുശേഷം എന്താണ് സംഭവിച്ചതെന്ന്; ഒളിയമ്പിട്ട് സചിന് പൈലറ്റ്
Nov 2, 2022, 16:08 IST
ADVERTISEMENT
ജയ്പുര്‍: (www.kvartha.com) മുഖ്യമന്ത്രി അശോക് ഗഹലോതിനെതിരെ സചിന് പൈലറ്റ് വീണ്ടും രംഗത്ത്. ഇതോടെ രാജസ്താനിലെ കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം അവസാനിക്കുന്നില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ചൊവ്വാഴ്ച രാജസ്താനില്‍ നടന്ന സര്‍കാര്‍ പരിപാടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി അശോക് ഗഹലോതിനെ മുതിര്‍ന്ന മുഖ്യമന്ത്രിയെന്ന് പുകഴ്ത്തിയത് കൗതുകകരമാണെന്ന് സചിന് പൈലറ്റ് അഭിപ്രായപ്പെട്ടു. ആ അഭിനന്ദനത്തെ നിസ്സാരമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവര്ക്കും അറിയാം പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്നും സചിന് പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ഗുലാം നബി കുറച്ചുനാള്‍ മുന്‍പാണ് കോണ്‍ഗ്രസ് വിട്ടതും പിന്നാലെ പുതിയ പാര്‍ടി രൂപവത്കരിച്ചതും. ഈ സംഭവം ഓര്‍മിപ്പിക്കുകയായിരുന്നു പൈലറ്റ്. ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അധ്യക്ഷ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ടിയ്ക്കെതിരെ കലാപം നടത്തിയ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്നും സചിന് ആവശ്യപ്പെട്ടു. രാജസ്താനിലെ അനിശ്ചിതാന്തരീക്ഷം അവസാനിപ്പിക്കാന്‍ സമയമായെന്നും സചിന് പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്ന് പാര്‍ടി നിരീക്ഷകന് കെ സി വേണുഗോപാല്‍ അറിയിച്ചിട്ടുണ്ടെന്നും സചിന് കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യത്തെ പാര്‍ടി നിരീക്ഷകര്‍ ഗൗരവത്തോടെയാണ് കണ്ടത്. സംഭവിച്ചത് അച്ചടക്കമില്ലായ്മയാണെന്ന് പാര്‍ടി പറയുകയും ചെയ്തു.
മൂന്ന് എംഎല്‍എമാര്‍ക്ക് ഇത് സംബന്ധിച്ച് നോടിസ് നല്കി. ഇനി നടപടിയാണ് വേണ്ടത്. എല്ലാവര്ക്കും ഒരേനിയമം ബാധകമായ പഴയ പാര്‍ടിയാണ് കോണ്‍ഗ്രസ്, ആര് എത്ര മുതിര്‍ന്ന നേതാവായാലും പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉടന്‍ തീരുമാനം എടുക്കുമെന്ന് ഉറപ്പുണ്ടെന്നും സചിന് പറഞ്ഞു.
Keywords: Don't take Modi's praise for Gehlot lightly, Sachin Pilot tells Congress, Jaipur, Rajasthan, Chief Minister, Congress, Criticism, Prime Minister, Narendra Modi, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

