Arvind Kejriwal | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉരുവിടുന്ന ഭര്‍ത്താക്കന്മാരോട് അത്താഴം തരില്ലെന്ന് പറയാന്‍ ഡെല്‍ഹിയിലെ സ്ത്രീകളോട് നിര്‍ദേശിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍
Mar 10, 2024, 14:47 IST
ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉരുവിടുന്ന ഭര്‍ത്താക്കന്മാരോട് അത്താഴം തരില്ലെന്ന് പറയാന്‍ ഡെല്‍ഹിയിലെ സ്ത്രീകളോട് നിര്‍ദേശിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡെല്‍ഹി ടൗണ്‍ഹാളില്‍ 'മഹിളാ സമ്മാന്‍ സമാരോഹ്' സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കേജ് രിവാള്‍ സ്ത്രീകളോട് ഇക്കാര്യം പറഞ്ഞത്. ഡെല്‍ഹിയിലെ സ്ത്രീകള്‍ക്ക് ആയിരം രൂപ പ്രതിമാസം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
2024-25 ലെ ബജറ്റില്‍ ഉള്‍പെടുത്തി നടപ്പിലാക്കുന്ന 'മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന' പദ്ധതിയിലൂടെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും 1,000 രൂപയാണ് പ്രതിമാസം നല്‍കി വരുന്നത്. പദ്ധതി യഥാര്‍ഥ ശാക്തീകരണം കൊണ്ടുവരുമെന്നും കേജ്രിവാള്‍ പറഞ്ഞു.
തന്നെയും ആംആദ്മി പാര്‍ടിയെയും പിന്തുണയ്ക്കുമെന്ന് കുടുംബാംഗങ്ങളോട് സത്യംചെയ്യാന്‍ ആവശ്യപ്പെടണമെന്നും കേജ്രിവാള്‍ സ്ത്രീകളോട് നിര്‍ദേശിച്ചു. ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് കേജ് രിവാള്‍ മാത്രമേ നിങ്ങളോടൊപ്പം നില്‍ക്കൂവെന്ന് പറയാനും അദ്ദേഹം ആവശ്യപ്പെട്ടു.
താന്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതിയും ബസ് യാത്രയും സൗജന്യമാക്കി. കൂടാതെ ഇപ്പോള്‍ സ്ത്രീകള്‍ക്ക് 1000 രൂപ മാസം തോറും നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ബിജെപി നിങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്? പിന്നെ എന്തിനാണ് അവര്‍ക്ക് വോട് ചെയ്യുന്നതെന്നും കേജ്രിവാള്‍ ചോദിച്ചു.
സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ ഇതുവരെ നടന്നത് തട്ടിപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ടികള്‍ ഒരു സ്ത്രീക്ക് ചില പദവികള്‍ നല്‍കിയതിന് ശേഷം സ്ത്രീകള്‍ ശാക്തീകരിച്ചുവെന്ന് പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് സ്ഥാനങ്ങള്‍ ലഭിക്കരുതെന്നല്ല പറയുന്നത്. അവര്‍ക്ക് വലിയ സ്ഥാനങ്ങള്‍ തന്നെ ലഭിക്കണം. പക്ഷേ, രണ്ടോ നാലോ സ്ത്രീകള്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. ബാക്കി സ്ത്രീകള്‍ക്ക് എന്താണ് ലഭിക്കുന്നതെന്നും കേജ്രിവാള്‍ ചോദിച്ചു.

Keywords: Don't Serve Dinner If Husband Chants Modi: Arvind Kejriwal To Women Voters, New Delhi, News, Arvind Kejriwal, Criticism, Prime Minister, Narendra Modi, BJP, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.