+92, +375 നമ്പരിലുള്ള ഫോണ്‍ കോള്‍ വന്നാല്‍ സൂക്ഷിക്കുക, പണികിട്ടും; ട്രായ്‌യുടെ മുന്നറിയിപ്പ്
Feb 21, 2015, 15:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു: (www.kvartha.com 21/02/2015) +92, +375 നമ്പരിലുള്ള ഫോണ്‍ കോള്‍ വന്നാല്‍ സൂക്ഷിക്കുക, പണികിട്ടുമെന്ന മുന്നറിയിപ്പുമായി ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകളെപ്പറ്റി ചില മുന്നറിയിപ്പ് നല്‍കുകയാണ് ട്രായ്.
+92, +375 എന്നീ നമ്പരുകളില്‍ കോള്‍ വരികയാണെങ്കില്‍ അത് എടുക്കരുതെന്നും മിസ് കോള്‍ കണ്ടാല്‍ തിരിച്ച് വിളിയ്ക്കരുതെന്നുമാണ് ട്രായ് മുന്നറിയിപ്പ് നല്‍കുന്നത്. 'വണ്‍ റിങ് സ്‌കാം' എന്ന പേരില്‍ മൊബൈല്‍ ഉപഭോക്താക്കളെ കബളിപ്പിയ്ക്കുകയാണ് ഇത്തരം നമ്പരുകളിലൂടെ ചെയ്യുന്നത്. +216 എന്ന നമ്പരില്‍ നിന്ന് വന്ന മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിച്ച രണിത എന്ന വീട്ടമ്മയ്ക്കാണ് ഇത്തരത്തില്‍ പണികിട്ടിയത്. ഇവര്‍ക്ക് 60 രൂപ മൊബൈല്‍ ബാലന്‍സില്‍ നിന്നും നഷ്ടമായെന്നും ട്രായ് പറയുന്നു.
രണിതയെ പോലെ നിരവധി ഉപഭോക്താക്കളാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കുന്നവര്‍ക്കാണ് പണി കിട്ടുന്നത്.'പ്‌ളീസ് കോള്‍ മീ ദിസ് ഈസ് അര്‍ജന്റ്' എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. തിരികെ വിളിച്ചാല്‍ ബാലന്‍സ് പോകുമെന്ന കാര്യത്തില്‍ സംശയമില്ല.
ആഫ്രിക്കയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു സംഘമാണ് ഇത്തരം കോള്‍ തട്ടിപ്പുകള്‍ നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നതായി എയര്‍ടെല്‍ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ശരത് തേജസ്വി പറഞ്ഞു. ഇത്തരം കോളുകളെ അവഗണിയ്ക്കുകയാണ് തട്ടിപ്പിനിരയാകാതിരിയ്ക്കാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറയുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് ഉത്തരവാദികള്‍ പ്ലാന്റേഷന്‍: ജീവ
Keywords: Don't return that missed call!, Bangalore, Mobil Phone, Warning, House Wife, Africa, Cheating, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.