K Sudhakaran | ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ജനങ്ങള്‍ അടക്കരുത്, നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കെ സുധാകരന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) സംസ്ഥാന സര്‍കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ജനങ്ങള്‍ അടക്കരുതെന്ന് നിര്‍ദേശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അധിക നികുതി അടക്കാത്തവര്‍ക്കെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി വര്‍ധന പിടിവാശിയോടെയാണ് സംസ്ഥാന സര്‍കാര്‍ നടപ്പാക്കിയതെന്നും സുധാകര്‍ കുറ്റപ്പെടുത്തി.

K Sudhakaran | ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ജനങ്ങള്‍ അടക്കരുത്, നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്ക് മുമ്പില്‍ സംസ്ഥാനത്തെ തളച്ചിട്ടു. മുഖ്യമന്ത്രി പിടിവാശി ഭൂഷണമാക്കരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കെ റെയില്‍, വഖഫ് ബോര്‍ഡ് നിയമനം അടക്കമുള്ള വിഷയങ്ങളില്‍ യുഡിഎഫ് ജനങ്ങളെ അണിനിരത്തി നടത്തിയ വമ്പിച്ച പ്രക്ഷോഭങ്ങളാണ് ഏകാധിപതിയെ മുട്ടുകുത്തിക്കാന്‍ സാധിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച നികുതി ഭാരങ്ങള്‍ പിണറായി വിജയന് പിന്‍വലിക്കേണ്ടി വരും. ശക്തമായ പ്രക്ഷോഭങ്ങളുമായി യുഡിഎഫ് മുന്‍പോട്ടു പോകും. ലക്ഷ്യം കാണുന്നതു വരെ കോണ്‍ഗ്രസും യുഡിഎഫും സമര രംഗത്ത് ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Keywords: Don't pay extra tax, Congress will protect if action is taken, says K Sudhakaran, New Delhi, News, K.Sudhakaran, Criticism, Chief Minister, Pinarayi-Vijayan, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia