Gautam Gambhir | ലോകകപ്പില്‍ പങ്കെടുക്കാനാണ് പാക് ടീം ഇന്‍ഡ്യയിലെത്തിയത്, അവര്‍ നമ്മുടെ അതിഥികളാണ്, അവരോട് ബഹുമാനമില്ലാതെ പെരുമാറരുത്; ആരാധകരോട് ഗൗതം ഗംഭീര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ് മദാബാദ്: (KVARTHA) ലോകകപ്പില്‍ പങ്കെടുക്കാനാണ് പാക് ടീം ഇന്‍ഡ്യയിലെത്തിയതെന്നും അവരോട് ബഹുമാനമില്ലാതെ പെരുമാറരുതെന്നും ഇന്‍ഡ്യ - പാക് മത്സരം കാണാനെത്തുന്ന ആരാധകരോട് മുന്‍ ഇന്‍ഡ്യന്‍ താരം ഗൗതം ഗംഭീര്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്. പാകിസ്താനെതിരെ ടോസ് നേടിയ ഇന്‍ഡ്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Gautam Gambhir | ലോകകപ്പില്‍ പങ്കെടുക്കാനാണ് പാക് ടീം ഇന്‍ഡ്യയിലെത്തിയത്, അവര്‍ നമ്മുടെ അതിഥികളാണ്, അവരോട് ബഹുമാനമില്ലാതെ പെരുമാറരുത്; ആരാധകരോട് ഗൗതം ഗംഭീര്‍

'നിങ്ങളുടെ ടീമിനെ പിന്തുണച്ചോളൂ, പക്ഷേ കളിക്കാന്‍ വരുന്ന താരങ്ങളെ അപമാനിക്കരുത്. അവര്‍ നമ്മുടെ അതിഥികളാണ്. പാകിസ്താന്‍ ലോകകപ്പ് കളിക്കാനാണ് ഇവിടെയെത്തിയതെന്ന് എല്ലാവരും ഓര്‍ക്കണം.' ഗംഭീര്‍ വ്യക്തമാക്കി.

വിസ ലഭിക്കുന്നതിലെ പ്രശ്‌നങ്ങള്‍ കാരണം പാസ്താന്റെ ആരാധകര്‍ക്ക് കളി കാണാന്‍ ഇന്‍ഡ്യയിലെത്താന്‍ സാധിച്ചിട്ടില്ല. 1,20,000 പേര്‍ സ്റ്റേഡിയത്തില്‍ കളി കാണുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ലക്ഷത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയം മത്സരത്തിനും മണിക്കൂറുകള്‍ക്കു മുന്‍പു തന്നെ ഏറെക്കുറെ നിറഞ്ഞിരുന്നു.

അഞ്ചു വട്ടം ലോകകപ്പ് നേടിയിട്ടുള്ള ഓസ്‌ട്രേലിയയെയും അഫ്ഗാനിസ്താനെയും തോല്‍പിച്ച ശേഷമാണ് ഇന്‍ഡ്യ പാകിസ്താനെതിരെ ഇറങ്ങുന്നത്. പാകിസ്താന്‍ നെതര്‍ലന്‍ഡ്‌സിനെയും ശ്രീലങ്കയെയും കീഴടക്കി. ശ്രീലങ്കയെ തോല്‍പിച്ച അതേ ടീമുമായാണ് പാകിസ്താാന്‍ കളിക്കാനിറങ്ങുന്നത്.

ഇന്‍ഡ്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ (കാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വികറ്റ് കീപര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദൂല്‍ ഠാകൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Keywords:  'Don't Misbehave': Gautam Gambhir's Stern Message To Indian Fans Ahead Of Pakistan World Cup Clash, Ahmedabad, News, Gautam Gambhir, World Cup Clash, Message, Media, Interview, Players, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia