Swapna Suresh | 'എനിക്ക് എംവി ഗോവിന്ദനെ അറിയില്ല, മാനനഷ്ടക്കേസ് നല്‍കിയതിനെ കുറിച്ചും അറിവില്ല'; പേടിപ്പിക്കാമെന്ന് കരുതേണ്ടെന്ന് സ്വപ്‌ന സുരേഷ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്റെ വകീല്‍ നോടിസിനു മറുപടി നല്‍കുമെന്ന് വ്യക്തമാക്കി സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. എല്ലാ ജില്ലകളിലും പൊലീസ് കേസെടുത്താലും തന്നെ പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും സ്വപ്‌ന പറഞ്ഞു. സി ഇ ഒ വിജേഷിനൊപ്പം ഹോടെലില്‍ ഉണ്ടായിരുന്നയാളെ പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയും അവര്‍ പങ്കവച്ചു.

'എനിക്ക് എംവി ഗോവിന്ദനെ അറിയില്ല. ഞാന്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. എന്തിനാണ് എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതെന്നും അറിയില്ല. എംവി ഗോവിന്ദനെതിരെയല്ല ഞാന്‍ പറഞ്ഞത്. എന്നോടു പറഞ്ഞയാള്‍ ഗോവിന്ദന്റെ പേരു പറഞ്ഞുവെന്നാണ് പറഞ്ഞത്. നോടിസ് കിട്ടുമ്പോള്‍ എന്റെ അഭിഭാഷകന്‍ മറുപടി നല്‍കും' സ്വപ്ന പറഞ്ഞു.

Swapna Suresh | 'എനിക്ക് എംവി ഗോവിന്ദനെ അറിയില്ല, മാനനഷ്ടക്കേസ് നല്‍കിയതിനെ കുറിച്ചും അറിവില്ല'; പേടിപ്പിക്കാമെന്ന് കരുതേണ്ടെന്ന് സ്വപ്‌ന സുരേഷ്

വിജേഷ് പിള്ളക്കെതിരായ പരാതിയില്‍ സ്വപ്ന സുരേഷ് കര്‍ണാടക കടുഗോഡി പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തേകാലോടെയാണ് സ്വപ്ന സുരേഷ് സ്റ്റേഷനില്‍ ഹാജരായത്. വിശദമായ മൊഴി നല്‍കിയെന്നും വിജേഷിന്റെ ഒപ്പമുള്ള അജ്ഞാതനെ പൊലീസ് കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നതായും സ്വപ്ന മാധ്യമങ്ങളോടു പ്രതികരിച്ചു.

Keywords: Don't know Govindan, won't be intimidated by a legal notice: Swapna Suresh, Bangalore, News, Lawyer, Police, Hotel, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script