'ഭീകരതയെ ന്യായീകരിക്കരുത്, തീവ്രവാദികളെ മഹത്വവത്കരിക്കരുത്': യുഎന്‍ രക്ഷാസമിതി യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍
Aug 20, 2021, 14:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 20.08.2021) അഫ്ഗാനിസ്താനിലെ സംഘര്‍ഷങ്ങളില്‍ ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാടുമായി യു എന്‍ രക്ഷാസമിതി യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഭീകരവിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ടെന്ന് പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ദാഇശ് ഇന്‍ഡ്യയുടെ അയല്‍പക്കംവരെ എത്തിയെന്നും രക്ഷാ സമിതിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആശങ്കയറിയിച്ചു.
ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി വേണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. ഭീകരതയോട് ലോകം ഒട്ടും വിട്ടുവീഴ്ച ചെയ്യരുതെന്ന് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തില്‍ യു എന്‍ രക്ഷാസമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജയ്ശങ്കര്‍.
താലിബാല്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ഥിതിയില്‍ കടുത്ത ആശങ്ക അറിയിക്കുകയും പിന്നാലെ ലഷ്‌ക്കറെ തയിബയും ജയ്‌ഷെ മുഹമ്മദും അടക്കമുള്ള സംഘടനകള്‍ ഇന്‍ഡ്യയിലും അഫ്ഗാനിസ്ഥാനിലും ഭീഷണിയുയര്‍ത്തുന്നുവെന്നും രക്ഷാസമിതിയെ അറിയിച്ചു.
ഭീകരതയെ മതവുമായി ബന്ധപ്പെടുത്തരുതെന്നാണ് ഇന്‍ഡ്യയുടെ നിലപാട്. ദാഇശിന്റെ സാമ്പത്തിക സ്രോതസ് ബലപ്പെട്ടു. ബിറ്റ്‌കോയിനായും ഇപ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നു. യുവാക്കളെ ഓണ്‍ലൈന്‍ വഴി ഭീകരസംഘടനകള്‍ സ്വാധീനിക്കുന്നത് വലിയ ആശങ്കയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഭീകരവാദത്തെ ന്യായീകരിക്കരുത്. കോവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഭീകരവാദം. എന്നാല്‍ ചില രാജ്യങ്ങളുടെ നിലപാട് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇന്‍ഡ്യ കുറ്റപ്പെടുത്തി. പാകിസ്ഥാനെ കടന്നാക്രമിച്ച വിദേശകാര്യമന്ത്രി, ഭീകരര്‍ക്ക് ചിലര്‍ സുരക്ഷിത താവളം ഒരുക്കുന്നുണ്ടെന്നും വിമര്‍ശിച്ചു. അതേസമയം മറ്റുരാജ്യങ്ങള്‍ താലിബാനെ പേരെടുത്ത് കുറ്റപ്പെടുത്തിയപ്പോള്‍ ചര്‍ച്ചയില്‍ സംസാരിച്ച ജയ്ശങ്കര്‍ അതിന് തയ്യാറായില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

