CM Stalin | ജന്മദിനത്തിന് അനാവശ്യ ആഘോഷങ്ങള്‍ പാടില്ല; വമ്പന്‍ കടൗടുകളോ, ബോഡുകളോ വേണ്ട; പാര്‍ടിയുടെ പ്രതിച്ഛായ മോശമാക്കരുതെന്നും പ്രവര്‍ത്തകരോട് സ്റ്റാലിന്‍
Feb 28, 2023, 12:09 IST
ചെന്നൈ: (www.kvartha.com) ബുധനാഴ്ച 70-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. എന്നാല്‍ അനാവശ്യ ആഘോഷങ്ങള്‍ പാടില്ലെന്ന് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ് അദ്ദേഹം. വമ്പന്‍ കടൗടുകളോ, ബോഡുകളോ, സ്ഥാപിച്ചുകൊണ്ടുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ കൂടുതല്‍ പണം ചിലവാക്കരുതെന്നും പൊതുജനമധ്യത്തില്‍ പാര്‍ടിയുടെ പ്രതിച്ഛായ മോശമാക്കരുതെന്നും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ സംസ്ഥാനമൊട്ടാകെ ആഘോഷങ്ങള്‍ നടത്താനാണ് ഡിഎംകെ ഒരുങ്ങുന്നത്.
ബുധനാഴ്ച ചെന്നൈയില്‍ നടക്കാനിരിക്കുന്ന പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എസ് പി നേതാവ് അഖിലേഷ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവ്, ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല എന്നിവരും പങ്കെടുക്കും. ആഘോഷപരിപാടിയില്‍ പാര്‍ടി പതാക ഉയര്‍ത്താനും ദ്രാവിഡ മുദ്രാവാക്യം മുഴക്കാനും നിര്‍ദേശിച്ച സ്റ്റാലിന്‍ നിര്‍ധനര്‍ക്ക് സഹായങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Don’t celebrate my birthday in lavish manner, CM Stalin tells cadre, Chennai, News, Politics, Chief Minister, Birthday Celebration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.