കൊറോണ പ്രതിരോധത്തിന് പിന്തുണ; പെരുന്നാളിന് പുതുവസ്ത്രമെടുക്കാതെ ആഘോഷിക്കാന്‍ ഹൈദരാബാദ് മുസ്‌ലിം സമൂഹത്തിന്റെ തീരുമാനം

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 01.05.2020) കൊറോണ പ്രതിരോധത്തിന് പിന്തുണയേകി പെരുന്നാളിന് പുതുവസ്ത്രമെടുക്കാതെ ആഘോഷിക്കാന്‍ ഹൈദരാബാദ് മുസ്‌ലിം സമൂഹത്തിന്റെ തീരുമാനം. ഇത്തവണ പെരുന്നാളിന് പുതുവസ്ത്രം വാങ്ങേണ്ടതില്ലെന്നാണ് ഹൈദരാബാദ് മുസ്‌ലിം സമൂഹത്തിന്റെ തീരുമാനം. കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം നില്‍ക്കണം. നിയന്ത്രിക്കാന്‍ പാടുപെടുന്ന ആരോഗ്യപ്രവര്‍ത്തകരോടും വസ്ത്രമെടുക്കാന്‍ പറ്റാത്ത പാവങ്ങളോടും ഐക്യദാര്‍ഢ്യപ്പെടണം. ഇതിന്റെ ഭാഗമായാണ് പുതിയ ആഹ്വാനവുമായി ഹൈദരാബാദ് മുസ്‌ലിം സമൂഹം രംഗത്തുവന്നത്.


കൊറോണ പ്രതിരോധത്തിന് പിന്തുണ; പെരുന്നാളിന് പുതുവസ്ത്രമെടുക്കാതെ ആഘോഷിക്കാന്‍ ഹൈദരാബാദ് മുസ്‌ലിം സമൂഹത്തിന്റെ തീരുമാനം

ഞാന്‍ ഇപ്രാവശ്യത്തെ പെരുന്നാളിന് പുതുവസ്ത്രം വാങ്ങുന്നില്ല. നിങ്ങളോ?- ഈ ചോദ്യങ്ങളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാമ്പയിൻ നടക്കുകയാണ്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. പുതുവസ്ത്രമണിഞ്ഞ് പള്ളിയിലും കുടുംബവീടുകളിലും പോയാണ് പെരുന്നാള്‍ ആഘോഷിക്കാറുള്ളത്. എന്നാല്‍ ഇപ്രാവശ്യം വിശപ്പകറ്റാന്‍ പോലും പലരും പ്രയാസപ്പെടുന്ന സന്ദര്‍ഭമാണെന്നും ഈയൊരവസരത്തില്‍ പുതുവസ്ത്രം മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്റെ പിന്‍ഗാമി നവാബ് നജാഫ് അലി ഖാന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ ഒഴിവാക്കിയാലും വസ്ത്രം വാങ്ങാനായി കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.

Summary: Don't buy new clothes, feed hungry souls: Ramadan campaign pick up in Hyderabad
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia