വീഡിയോയിൽ ഭർത്താവിൻ്റെ ക്രൂര പീഡനത്തിനിരയാകുന്ന യുവതി മരിച്ചുവെന്ന് പൊലിസ്; സ്ത്രീധന പീഡനത്തിന് ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്; പ്രതികൾ ഒളിവിൽ

 


ലഖ് നൗ: (www.kvartha.com 20.09.2021) അടുത്തിടെ പുറത്തുവന്ന വീഡിയോയിൽ, ഭർത്താവിൻ്റെ ക്രൂര പീഡനത്തിനിരയാകുന്ന യുവതി മരിച്ചതായി പൊലിസ്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഭർത്താവ് യുവതിയെ മർദിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ സംഭവമാണ് വീഡിയോയിലൂടെ പുറത്തുവന്നതെന്ന് പൊലിസ് പറഞ്ഞു. അതിന് ശേഷം, ഞായറാഴ്ചയും യുവതിക്ക് ഭർത്താവിൻ്റെ ക്രൂരമർദനം ഏൽക്കേണ്ടി വന്നുവെന്നും തുടർന്ന് യുവതി മരിച്ചുവെന്നുമാണ് പൊലിസ് പറയുന്നത്. 

വീഡിയോയിൽ ഭർത്താവിൻ്റെ ക്രൂര പീഡനത്തിനിരയാകുന്ന യുവതി മരിച്ചുവെന്ന് പൊലിസ്; സ്ത്രീധന പീഡനത്തിന് ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്; പ്രതികൾ ഒളിവിൽ

ഭർത്താവ് ഹാഷിമിനും അയാളുടെ കുടുംബക്കാർക്കുമെതിരെ പൊലിസ് സ്ത്രീധന പീഡന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മരണം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെ പ്രതികളിൽ ഒരാൾ പോലും അറസ്റ്റിലായിട്ടില്ല. പ്രതികളായ ഭർത്താവും അയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണ്.

ക്രൂര പീഡനത്തിനിടയിൽ അമ്മയെ വിളിച്ച് കരയുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. യുവതിയുടെ വായിലൂടെ ചോരയൊഴുകുന്നത് വീഡിയോയിൽ കാണാം. പുറത്തുവന്ന മറ്റൊരു വീഡിയോയിൽ, വായിൽ പഞ്ഞി തിരുകിയ നിലയിൽ കട്ടിലിൽ കിടക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണുള്ളത്. യുവതിയുടെ വായിലേയ്ക്ക് മറ്റൊരു സ്ത്രീ വെള്ളം ഒഴിച്ചുകൊടുക്കുന്നതും 'അവളെ ഇങ്ങനെ തല്ലരുതെ'ന്ന് മറ്റൊരു സ്ത്രീ പറയുന്നതും ഈ വീഡിയോയിലുണ്ട്.  

ഈ ദൃശ്യങ്ങൾ ആരാണ് മൊബൈലിൽ പകർത്തിയതെന്ന് വ്യക്തമല്ല. എന്നാൽ ഈ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് മരിച്ച യുവതിയുടെ സഹോദരിയാണ്. ആദ്യ മർദന വീഡിയോ യുവതിയുടെ ബന്ധുവിൻ്റെ വീട്ടിൽ വെച്ച് എടുത്തതാണെന്ന് ബുലന്ദ് ശഹർ പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. 

SUMMARY: It is not clear who shot the mobile phone videos, but they were released to the media by the sister of the woman who died. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia