Independence | സ്വതന്ത്രര്‍ വാഴും രാജസ്താന്‍ നിയമസഭാ തിരഞ്ഞെടുപ്പ്; വിജയിക്കുന്ന സീറ്റുകളില്‍ 1952 മുതല്‍ ആധിപത്യം; കൗതുകകരമായ രാഷ്ട്രീയ വിശേഷം ഇങ്ങനെ
Oct 29, 2023, 13:32 IST
ജയ്പൂര്‍: (KVARTHA) മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാജസ്താന്‍ നിയമസഭയില്‍ തുടക്കം മുതല്‍ സ്വതന്ത്രരുടെ ആധിപത്യം കാണാം. കഴിഞ്ഞ 52 വര്‍ഷത്തെ ചരിത്രത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ബി എസ് പി, സിപിഎം, ആര്‍എല്‍പി, ബിടിപി, ആര്‍എല്‍ഡി തുടങ്ങിയ കക്ഷികള്‍ നിയമസഭയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കില്‍ സ്വതന്ത്രരെ പോലെ കരുത്ത് കാട്ടിയിട്ടില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ, രാജസ്താനിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ദ്വിധ്രുവ പോരാട്ടമാണ് കണ്ടത്. സ്വതന്ത്രര്‍ മൂന്നാമത്തെ വലിയ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നു.
1951 മുതല്‍ 2018 വരെ നടന്ന 15 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍, ഒമ്പത് തവണ വിജയിച്ച സീറ്റുകളുടെ കാര്യത്തില്‍ സ്വതന്ത്രര്‍ മൂന്നാമത്തെ വലിയ ഗ്രൂപ്പായിരുന്നു, വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍, ഈ കാലയളവില്‍ 10 തവണ അവര്‍ മൂന്നാം സ്ഥാനത്തെത്തി. ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ച സീറ്റുകളില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രൂപ്പാണ് സ്വതന്ത്രര്‍. 1951-ല്‍ 160 അംഗ നിയമസഭയില്‍ അവരുടെ എണ്ണം 35 ആയിരുന്നെങ്കില്‍ 1957-ല്‍ 176 അംഗ സഭയില്‍ അത് 32 ആയി. ഈ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി - 1951ല്‍ 82ഉം 1957ല്‍ 119ഉം.
എന്നിരുന്നാലും, 1962-ല്‍ സ്വതന്ത്രര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവരുടെ എണ്ണം 22 ആയി കുറഞ്ഞു. കോണ്‍ഗ്രസ് (88), സ്വതന്ത്ര പാര്‍ട്ടിയാണ് (36) എന്നിവരാണ് സ്വതന്ത്രരെക്കാള്‍ മുന്നിലെത്തിയത്. 1967-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 184 അംഗ സഭയില്‍ 16 സീറ്റുകളുമായി സ്വതന്ത്രര്‍ നാലാം സ്ഥാനത്തായി. ഇത്തവണ കോണ്‍ഗ്രസ് (89), സ്വതന്ത്ര പാര്‍ട്ടി (48), ഭാരതീയ ജന്‍ സംഘ് (22) എന്നീ മൂന്ന് പാര്‍ട്ടികളാണ് സ്വതന്ത്രരെക്കാള്‍ മുന്നിലായത്.
1972-ല്‍ സ്വതന്ത്രരുടെ എണ്ണം 11 സീറ്റായി കുറഞ്ഞു. 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി (ജെഎന്‍പി) 200ല്‍ 152 സീറ്റുകള്‍ നേടി തൂത്തുവാരി, കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 41 ആയി കുറഞ്ഞു, അഞ്ച് സ്വതന്ത്രര്‍ മാത്രം വിജയിച്ചു. 1980-ലെ തെരഞ്ഞെടുപ്പില്‍ 200 അംഗ നിയമസഭയില്‍ 133 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി 32 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. സ്വതന്ത്രര്‍ 12 സീറ്റുകള്‍ നേടി മൂന്നാം സ്ഥാനത്ത് തുടര്‍ന്നു.
1985-ല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി, എന്നാല്‍ സീറ്റുകളുടെ എണ്ണം (113) കുറഞ്ഞതോടെ ബി.ജെ.പി.യും ലോക്ദളും (എല്‍.കെ.ഡി) യഥാക്രമം 39, 27 സീറ്റുകള്‍ നേടി വെല്ലുവിളി ഉയര്‍ത്തി, സ്വതന്ത്രര്‍ 10 മണ്ഡലങ്ങളുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1990ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 85 സീറ്റുകളുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു. ജനതാദളും (55) കോണ്‍ഗ്രസും (50) തൊട്ടുപിന്നിലായപ്പോള്‍ ഒമ്പത് പേരുമായി സ്വതന്ത്രര്‍ നാലാം സ്ഥാനത്ത് തുടര്‍ന്നു.
1993-ല്‍ ബിജെപി 95-ഉം കോണ്‍ഗ്രസ് 76-ഉം നേടി. 1998ല്‍ കോണ്‍ഗ്രസ് 153, ബിജെപി 33; 2003ല്‍ ബിജെപി 120, കോണ്‍ഗ്രസ് 56; 2008ല്‍ കോണ്‍ഗ്രസ് 96, ബിജെപി 78; 2013ല്‍ ബിജെപി 163, കോണ്‍ഗ്രസ് 21; 2018ല്‍ കോണ്‍ഗ്രസ് 100, ബിജെപി 73 എന്നിങ്ങനെയായിരുന്നു കക്ഷി നില. ഈ ആറ് തിരഞ്ഞെടുപ്പിലും 1993-ല്‍ 21, 1998-ല്‍ ഏഴ്, 2003-ല്‍ 13, 2008-ല്‍ 14, 2013-ല്‍ ഏഴ്, 2018-ല്‍ 13 എന്നിങ്ങനെ സീറ്റുകള്‍ നേടി സ്വതന്ത്രര്‍ മൂന്നാമത് എത്തി.
സംസ്ഥാനത്ത് ഇന്നുവരെ നടന്ന 15 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ ആകെ വോട്ട് വിഹിതം 8.21% മുതല്‍ 27.49% വരെയാണ്. വിജയിച്ച സീറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, വോട്ട് വിഹിതത്തിലും സംസ്ഥാനത്തെ നിരവധി സീറ്റുകളുടെ ഫലം തീരുമാനിക്കുന്നതിലും സ്വതന്ത്രര്‍ പ്രധാന ഘടകമാണ്. 2013-ല്‍ എട്ട് നിയമസഭാ സീറ്റുകളിലും 2018-ല്‍ 11 സീറ്റുകളിലും അവര്‍ രണ്ടാം സ്ഥാനക്കാരായിരുന്നു. പലരെയും തോല്‍പിക്കാന്‍ ഇത് കാരണമായി.

Keywords: Rajasthan, Election, Election Result, National News, Politics, Political News, Rajasthan Assembly Election, Rajasthan Election News, Dominance of independence in Rajasthan election.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.