Hiked | ഇരുട്ടടിയായി പാചകവാതക നിരക്കില്‍ വന്‍ വര്‍ധനവ്; ഗാര്‍ഹിക സിലിന്‍ഡറിന് 50 രൂപയും വാണിജ്യ സിലിന്‍ഡറിന് 351 രൂപയും കൂടി; പുതിയ വില പ്രാബല്യത്തില്‍
Mar 1, 2023, 08:31 IST
ന്യൂഡെല്‍ഹി: (www.kvartha.com) സാധാരണക്കാരന് ഇരുട്ടടിയായി മാര്‍ച് ആദ്യദിനം പാചകവാതക നിരക്കില്‍ വന്‍ വര്‍ധനവ്. ഗാര്‍ഹിക സിലിന്‍ഡറിന് 50 രൂപയും വാണിജ്യ സിലിന്‍ഡറിന് 351 രൂപയും കൂട്ടി.
ഇതോടെ കൊച്ചിയിലെ വില സിലിന്‍ഡറിന് 1110 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിന്‍ഡറിന് 2124 രൂപയാണ് പുതിയ വില. നേരത്തെ 1773 രൂപയായിരുന്നു വാണിജ്യ സിലിന്‍ഡറിന്റെ വില. പുതിയ വില പ്രാബല്യത്തില്‍ വന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗാര്‍ഹിക സിലിന്‍ഡറിന് ഇതിനു മുന്‍പ് വില കൂട്ടിയത്. മേയ് മാസത്തില്‍ രണ്ട് തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടര്‍ചയായ ഏഴു തവണ വില കുറഞ്ഞതിന് ശേഷമാണ് വാണിജ്യ സിലിന്‍ഡറിന്റെ വില വര്‍ധിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ 475.50 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്.
Keywords: News,National,India,New Delhi,LPG,Price,Top-Headlines,Latest-News,Business,Finance, Domestic LPG prices Hiked
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.