വിമാനത്തിൽ പറക്കാൻ ഇനി വൻ ചിലവ്; രാജ്യത്തെ ആഭ്യന്തര വിമാന ടികെറ്റുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു, ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 30.05.2021) രാജ്യത്തെ ആഭ്യന്തര വിമാന ടികെറ്റുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബ്യലത്തില്‍ വരും. പതിമൂന്ന് മുതല്‍ പതിനാറ് ശതമാനം വരെയാണ് പുതിയ നിരക്കിൽ വർധനവ് ഉണ്ടായിരിക്കുന്നത്.

ദില്ലി-തിരുവനന്തപുരം വിമാന യാത്ര ടികെറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു. ബെംഗളൂരു- കോഴിക്കോട്, തിരുവനന്തപുരം- ബെംഗളൂരു, തിരു- ചെന്നൈ, കൊച്ചി-ഗോവ റൂടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ. ബെംഗളൂരു- കോഴിക്കോട്, കൊച്ചി-ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപയുമാണ്.
Aster_MIMS

വിമാനത്തിൽ പറക്കാൻ ഇനി വൻ ചിലവ്; രാജ്യത്തെ ആഭ്യന്തര വിമാന ടികെറ്റുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു, ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

കൊച്ചി- പുനെ, തിരുവനന്തപുരം -മുംബൈ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപമാണ്. ദില്ലി-കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്.

തിരുവനന്തപുരം- ബെംഗളൂരു, തിരു- ചെന്നൈ, കൊച്ചി-ഗോവ റൂടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

Keywords:  National, News, Flight, Rate, Ticket, Increased, Air Plane, Top-Headlines, Passengers, Domestic air ticket prices increased; Effective from June 1.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia