Dog Wedding | വിചിത്രം: പരമ്പരാഗത ഇന്‍ഡ്യന്‍ വിവാഹത്തിന്റെ എല്ലാ ആചാരങ്ങളോടും കൂടി നായ്ക്കള തമ്മില്‍ കെട്ടിച്ചു! പാട്ടും നൃത്തവുമായി ചടങ്ങുകളും ആഘോഷമാക്കി ഉടമകള്‍, വൈറലായി വീഡിയോ
Jan 16, 2023, 15:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: (www.kvartha.com) ശനിയാഴ്ച ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നടന്ന ഒരു വിചിത്രമായ വിവാഹം സമൂഹിക മാധ്യമങ്ങളില്‍ ചര്‍ചയാവുകയാണ്. കാരണം പരമ്പരാഗത ഇന്‍ഡ്യന്‍ വിവാഹത്തിന്റെ എല്ലാ ആചാരങ്ങളോടും കൂടി നടന്ന ഈ വിവാഹത്തിലെ വരനും വധുവും നായ്ക്കള്‍ ആണെന്നതാണ്. പാട്ടും നൃത്തവുമായി തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ വിവാഹം അതിഗംഭീരമായാണ് ഈ വീട്ടുകാര്‍ നടത്തിയത്.
എ എന്‍ ഐ റിപോര്‍ട് ചെയ്യുന്നതനുസരിച്ച് സുഖ്രാവലി മുന്‍ ഗ്രാമത്തലവനായ ദിനേശ് ചൗധരിയുടെ വളര്‍ത്തുനായ ടോമിയും അത്ത്രൗളിയിലെ തിക്രി റായ്പൂരില്‍ താമസിക്കുന്ന ഡോ. രാംപ്രകാശ് സിങ്ങിന്റെ വളര്‍ത്തുനായ ജെല്ലിയും തമ്മിലുള്ള വിവാഹമാണ് ഇരുവരുടെയും ഉടമസ്ഥര്‍ ചേര്‍ന്ന് ആഘോഷമായി നടത്തിയത്.
മകരസംക്രാന്തി ദിനമായ ജനുവരി 14 -ന് ഇരുനായ്ക്കളുടെയും വിവാഹം നടത്താമെന്ന് ഇരുവരുടെയും ഉടമസ്ഥര്‍ ചേര്‍ന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. അതുപ്രകാരമായിരുന്നു പരമ്പരാഗത ഇന്‍ഡ്യന്‍ വിവാഹത്തിലെ എല്ലാ ചടങ്ങുകളും ഉള്പെടുത്തിക്കൊണ്ട് ഇരു നായ്ക്കളുടെയും വിവാഹം ഇവര്‍ നടത്തിയത്.
നായ്ക്കളെ കൊണ്ട് പരസ്പരം മാല ചാര്‍ത്തിക്കുകയും താളമേളങ്ങളുടെ അകമ്പടിയോടെ ഇരുവരെയും തിലകം ചാര്‍ത്തുകയും ഘോഷയാത്ര നടത്തുകയും ചെയ്തു. ഇരു നായ്ക്കളുടെയും വീട്ടില്‍ നിന്ന് എത്തിയവര്‍ ചേര്‍ന്ന് പാട്ടും മേളവുമായി വിവാഹം ആഘോഷമാക്കി.
കൂടാതെ സമീപത്തെ മുഴുവന്‍ നായ്ക്കള്‍ക്കും ടോമിയുടെയും ജെല്ലിയുടെയും വിവാഹം പ്രമാണിച്ച് നെയ് ചേര്‍ത്ത ഭക്ഷണം വിതരണം ചെയ്തതായും ടോമിയുടെ ഉടമസ്ഥനായ ദിനേശ് ചൗധരി പറഞ്ഞതായും എ എന്‍ ഐ റിപോര്‍ട് ചെയ്തു. മറ്റു നായ്ക്കള്‍ക്കായുള്ള വിവാഹ സല്‍ക്കാരത്തിനായി ഇവര്‍ 45000 -ത്തോളം രൂപയാണ് മുടക്കിയത്. എന്തുതന്നെ ആയാലും രസകരവും വിചിത്രവുമായ സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
#WATCH | A male dog, Tommy and a female dog, Jaily were married off to each other in UP's Aligarh yesterday; attendees danced to the beats of dhol pic.twitter.com/9NXFkzrgpY
— ANI UP/Uttarakhand (@ANINewsUP) January 15, 2023
Keywords: News,National,India,Lucknow,Uttar Pradesh,Local-News,Dog,Social-Media,wedding,Marriage,Video, Dogs get married in UP’s Aligarh, guests dance and enjoy, Watch
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

