കുത്തകകളില്‍ നിന്ന് സംഭാവന സ്വീകരിക്കില്ല: സി പി എം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുത്തകകളില്‍ നിന്ന് സംഭാവന സ്വീകരിക്കില്ല: സി പി എം
ന്യൂഡല്‍ഹി: കുത്തകകളില്‍ നിന്ന് സംഭാവന സ്വീകരിക്കാറില്ലെന്ന് സി പി എം പോളിറ്റ്ബ്യൂറോ വ്യക്തമാക്കി. കോര്‍പ്പറേറ്റുകളില്‍ നിന്ന് സി പി എംസംഭാവന സ്വീകരിച്ചതായുള്ള രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടതിന് പിന്നാലെയാണ് സി പി എം പോളിറ്റ്ബ്യൂറോ വിശദീകരണ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

സി പി എമ്മിന് സംഭാവന നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാറില്ല. 20,000 രൂപയ്ക്കു മുകളില്‍ സംഭാവന നല്‍കിയവരുടെ പേര് വിവരങ്ങള്‍ ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി.

കേരളത്തില്‍ സി പി എമ്മും സി പി ഐയും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് സി പി എം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഒരേ മുന്നണിയിലുള്ള രണ്ട് പാര്‍ട്ടികളാകുമ്പോള്‍ ചില വിഷയങ്ങളില്‍ വ്യത്യസ്ത് അഭിപ്രായങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇതൊന്നു ഇടതുപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

SUMMARY: Doesn't receive fund from monopolies: CPM
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia