Standing Workout | വ്യായാമം ചെയ്യാൻ സാധിക്കുന്നില്ലേ? എങ്കിൽ വളരെ എളുപ്പമായ ഇക്കാര്യം ചെയ്‌താൽ ശരീര ഭാരം കുറയ്ക്കാമെന്ന് പഠനം!
Jul 26, 2023, 13:39 IST
ന്യൂഡെൽഹി: (www.kvartha.com ) ഒരുപാട് നേരം ഇരിക്കുന്നത് നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. വ്യായാമം ചെയ്താൽ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പുകൾ ഇല്ലാതാവും. എന്നാൽ ഒരു ദിവസം നിങ്ങൾക്ക് വ്യായാമം ചെയ്യാൻ സാധിച്ചില്ലെങ്കിലോ? എന്നാൽ കുറച്ച് അധികം നേരം ഒറ്റയ്ക്ക് നിൽക്കുന്നത് നിങ്ങളുടെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുമെന്ന് പറയുകയാണ് പുതിയ പഠനം.
1000-ത്തിലധികം ആളുകളുടെ പങ്കാളിത്തത്തോടെ മയോ ക്ലിനിക്കിൽ പ്രിവന്റീവ് കാർഡിയോളജിയിലെ ഡോ. ഫ്രാൻസിസ്കോ ലോപ്പസ് ജിമെനെസ് പുറത്തിറക്കിയ പഠനമനുസരിച്ച്, നിങ്ങൾ ഇരിക്കുന്ന സമയം നിൽക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ കഴിയുമെന്ന് പറയുന്നു. ഒരു മിനിറ്റിൽ 0.15 കലോറി നിന്നുകൊണ്ട് കുറയ്ക്കാൻ കഴിയുമെന്നാണ് വ്യക്തമാക്കുന്നത്.
ദിവസം മുഴുവൻ ഇരിക്കുന്നതോ കിടക്കുന്നതോ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പു കൂട്ടുകയും മറ്റ് ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഇരിക്കുന്നതിന് പകരം നിങ്ങൾ നിൽക്കുകയാണെങ്കിൽ ശരീരഭാരത്തെ കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല ഇത് നിങ്ങളുടെ ഉള്ളിലെ പേശികളെ ബലപ്പെടുത്തുകയും ചെയ്യുന്നു. പകൽ മുഴുവൻ കിടക്കുന്നതിനു പകരം നിൽക്കുന്നത് നിങ്ങളുടെ കാലിന്റെ പേശികളെ ബലപ്പെടുത്തുന്നു. നടുവേദന കുറയ്ക്കാനും നിങ്ങൾക്ക് ഊർജസ്വലത കൈവരിക്കാനും നിൽക്കുന്നത് സഹായിക്കും. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും ഹൃദയത്തിലേക്ക് രക്തത്തെ തിരികെ പമ്പ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് പഠനം വിശദീകരിക്കുന്നു.
കൂടുതൽ നേരം നിൽക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഒറ്റയ്ക്ക് കൂടുതൽ സമയം നിൽക്കുന്നത് ഒരുപാട് ഗുണങ്ങൾ ചെയ്യുന്നതാണെങ്കിലും മറ്റുള്ള വ്യായാമങ്ങൾ പോലെ സ്റ്റാമിന വർധിപ്പിക്കാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെയാണ് നിൽക്കുന്നത് ഒരു വ്യായാമമായി കണക്കാക്കാത്തത്.
Keywords: News, New Delhi, Standing, Workout,Weight Loss, Fat, Internal Organs, Heart, Blood Circulation, Does standing for hours make you lose weight? Do you know how many calories our body can lose if we stand for a while?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.