Rahul Gandhi | മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല; മോദിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

 


ന്യൂഡെല്‍ഹി: (www.kvartha.com) മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ലെന്നാണ് രാഹുലിന്റെ വിമര്‍ശനം.

എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ മോദിക്കെതിരെ തിരിഞ്ഞത്. ലോക്സഭയില്‍ കേന്ദ്ര സര്‍കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടിയെ രാഹുല്‍ വിമര്‍ശിച്ചു. രണ്ടു മണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ മണിപ്പൂരിനായി രണ്ടു മിനിറ്റു മാത്രമാണ് നീക്കിവച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഞാന്‍ 19 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പൂരില്‍ ഞാന്‍ കണ്ടതും കേട്ടതും ഇതുവരെയില്ലാത്ത കാര്യങ്ങളാണ്. മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതുപോലെ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് എങ്ങനെ സംസാരിക്കാനാകുമെന്നു മനസ്സിലാകുന്നില്ല.

മണിപ്പൂരിലെ അക്രമം തടയാന്‍ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷേ അദ്ദേഹം അതു ചെയ്യുന്നില്ല, അദ്ദേഹം അവിടെ പോകുകയെങ്കിലും ചെയ്യണം. ഇന്‍ഡ്യന്‍ സൈന്യത്തില്‍ എനിക്കു പൂര്‍ണ വിശ്വാസമുണ്ട്. സൈന്യത്തിന് 2-3 ദിവസത്തിനുള്ളില്‍ അവിടെ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ സര്‍കാര്‍ അങ്ങനെ ചെയ്യുന്നില്ലെന്നും രാഹുല്‍ചൂണ്ടിക്കാട്ടി.

രാഹുലിന്റെ വാക്കുകള്‍:

കഴിഞ്ഞദിവസം പ്രധാനമന്ത്രി രണ്ടു മണിക്കൂര്‍ ചിരിച്ചും തമാശ പറഞ്ഞും മുദ്രാവാക്യം മുഴക്കിയും സംസാരിക്കുന്നത് ഞാന്‍ കണ്ടു. മണിപ്പൂര്‍ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും അവിടെ ആളുകള്‍ മരിച്ചെന്നും പ്രധാനമന്ത്രി മറന്നതായി തോന്നുന്നു. പാര്‍ലമെന്റിന്റെ നടുത്തളത്തിലിരുന്ന് പ്രധാനമന്ത്രി നാണമില്ലാതെ ചിരിക്കുകയായിരുന്നു.

കഴിഞ്ഞദിവസത്തെ വിഷയം കോണ്‍ഗ്രസോ ഞാനോ ആയിരുന്നില്ല. മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട് അതു തടയുന്നില്ല എന്നതായിരുന്നു. ഞാന്‍ 19 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പൂരില്‍ ഞാന്‍ കണ്ടതും കേട്ടതും ഇതുവരെയില്ലാത്ത കാര്യങ്ങളാണ്. മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതുപോലെ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് എങ്ങനെ സംസാരിക്കാനാകുമെന്നു മനസ്സിലാകുന്നില്ല.

മണിപ്പൂരിലെ അക്രമം തടയാന്‍ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷേ അദ്ദേഹം അതു ചെയ്യുന്നില്ല. അദ്ദേഹം അവിടെ പോകുകയെങ്കിലും ചെയ്യണം. ഇന്‍ഡ്യന്‍ സൈന്യത്തില്‍ എനിക്കു പൂര്‍ണ വിശ്വാസമുണ്ട്. സൈന്യത്തിന് 2-3 ദിവസത്തിനുള്ളില്‍ അവിടെ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ സര്‍കാര്‍ അങ്ങനെ ചെയ്യുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞതുപോലെ മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന തന്റെ പരാമര്‍ശം പൊള്ളയായ വാക്കുകളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂരില്‍ ഭാരത് മാതാവ് കൊല്ലപ്പെട്ടെന്നു പറഞ്ഞത് മണിപ്പൂര്‍ ഇപ്പോള്‍ ഇല്ലെന്ന് അറിയാമായിരുന്നതിനാലാണ്.

Rahul Gandhi | മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല; മോദിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

മണിപ്പൂരില്‍ ഹിന്ദുസ്താനെ ബിജെപി കൊലപ്പെടുത്തി. ഭാരത് മാതായ്ക്കെതിരെ എവിടെ ആക്രമണമുണ്ടായാലും അതു തടയാന്‍ താന്‍ ശ്രമിച്ചിരുന്നതായും പാര്‍ലമെന്റ് രേഖകളില്‍നിന്ന് ആദ്യമായി ഭാരത് മാതാ എന്ന വാക്കു നീക്കം ചെയ്തത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Keywords:  Does not behove Indian PM to laugh, crack jokes in Parliament when Manipur is on fire: Rahul Gandhi, New Delhi, News, Politics, Rahul Gandhi, Press Meet, Prime Minister, Parliament, Manipur, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia