Patient Swallowed | സ്‌ക്രൂ, ഇയര്‍ഫോണ്‍, വിവിധതരത്തിലുള്ള ആണികള്‍, ലോകറ്റ്, സേഫ് റ്റി പിന്‍, കാന്തം; വയറുവേദനയുമായെത്തിയ 40കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 100 ല്‍ അധികം വസ്തുക്കള്‍; ഞെട്ടി ഡോക്ടര്‍മാര്‍
Sep 29, 2023, 17:43 IST
ചണ്ഡീഗഡ്: (KVARTHA) വയറുവേദനയുമായെത്തിയ രോഗിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് വലുതും ചെറുതുമായ 100 ല്‍ അധികം വിചിത്രമായ വസ്തുക്കള്‍. ഇവ കണ്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍. സ്‌ക്രൂ, ഇയര്‍ഫോണ്‍, നട്, ബോള്‍ട്, ലോകറ്റ്, സേഫ് റ്റി പിന്‍, കാന്തം തുടങ്ങിയ വസ്തുക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പഞ്ചാബിലെ മോഗ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.
പഞ്ചാബ് സ്വദേശിയായ കുല്‍ദീപ് സിങ് എന്ന 40 കാരന്റെ വയറ്റില്‍ നിന്നാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഇവയെല്ലാം പുറത്തെടുത്തത്. മാനസികമായി വെല്ലുവിളി നേരിടുന്നയാളാണ് രോഗിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിക (pica) എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നയാളാണ് കുല്‍ദീപ് സിങ് എന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണം കഴിക്കുന്നതിലെ വൈകല്യമാണ് പിക. ഭക്ഷണത്തിന്റെ വിഭാഗത്തിലുള്‍പെടാത്തത് കഴിക്കാന്‍ തോന്നുന്ന രോഗാവസ്ഥയാണിത്.
പനിയും ഛര്‍ദിയും വയറുവേദനയുമായിട്ടാണ് കുല്‍ദീപ് ആശുപത്രിയിലെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇദ്ദേഹത്തിന് വയറുവേദന അനുഭവപ്പെടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയിലെത്തിയ കുല്‍ദീപ് സിങിനെ ഡോ കല്‍റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്.
തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വയറിന്റെ എക്സ്റേയും എടുത്തിരുന്നു. എക്സ് റേ ഫലം കണ്ട് ഡോക്ടര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നു. കാരണം നൂറോളം വസ്തുക്കളാണ് ഇദ്ദേഹത്തിന്റെ വയറ്റിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ വയറ്റില്‍ നിന്നും സ്‌ക്രൂ, ബടന്‍സ്, സിപ്, സേഫ്റ്റി പിന്‍ തുടങ്ങിയവ നീക്കം ചെയ്തു. കൂര്‍ത്ത മുനയുള്ള വസ്തുക്കളും രോഗി കഴിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അത് വയറ്റിനുള്ളില്‍ മുറിവുകളും ഉണ്ടാക്കിയിട്ടുണ്ട്. കുല്‍ദീപ് ഇപ്പോഴും വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Doctors remove earphones, buttons, safety pins among other items from man’s stomach, Panjab, News, Patient Stomach, Doctors, Removed, Swallowed, Pica, Kuldeep Singh, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.