മധ്യവയസ്‌കന്റെ വയര്‍ ശസ്ത്രക്രിയ ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി

 


കൊല്‍ക്കത്ത(www.kvartha.com 31.10.2017) മധ്യവയസ്‌കന്റെ വയര്‍ ശസ്ത്രക്രിയ ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. കൊല്‍ക്കത്തയിലാണ് സംഭവം. 639 സൂചികളാണ് മധ്യവയസ്‌കന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ഗോബര്‍ദംഗ സ്വദേശിയായ നാല്‍പത്തിയെട്ടുകാരനില്‍ നിന്നാണ് കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഒരു കിലോയ്ക്ക് മുകളില്‍ ഭാരം വരുന്ന സൂചികള്‍ നീക്കം ചെയ്തത്.

മധ്യവയസ്‌കന്റെ വയര്‍ ശസ്ത്രക്രിയ ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി

രോഗിയുടെ വയറ്റില്‍ 10 സെന്റീമീറ്റര്‍ ആഴത്തില്‍ ദ്വാരം ഉണ്ടാക്കിയ ശേഷം കാന്തത്തിന്റെ സഹായത്തോടെ സൂചികള്‍ പുറത്തെടുക്കുകയായിരുന്നു. ഇത് കൂടാതെ മണലും വയറ്റില്‍ നിന്ന് പുറത്തെടുത്തു. ഒരു നിശ്ചിത കാലയളവിനുള്ളിലാണ് ഇത്രയും സൂചികള്‍ ഇയാള്‍ വിഴുങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സിദ്ധാര്‍ത്ഥ ബിശ്വാസ് പറഞ്ഞു.

വയറുവേദനയെ തുടര്‍ന്നാണ് സെപ്തംബറില്‍ രോഗി ഒരു സ്വകാര്യ ക്‌ളിനിക്കില്‍ എത്തിയത്. എക്‌സറേ, എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ രണ്ടു മുതല്‍ 2.5 ഇഞ്ച് നീളത്തിലുള്ള സൂചികള്‍ വയറ്റിലുള്ളതായി കണ്ടെത്തുകയായിരുന്നു.

Keywords:  Kolkata, News, National, Surgery, Doctor, hospital, Doctors remove 639 nails from stomach of schizophrenic man in Kolkata

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia