SWISS-TOWER 24/07/2023

Health | 30 വയസിന് മുമ്പ് തന്നെ ഹൃദയ പരിശോധന നടത്തണെമെന്ന നിർദേശവുമായി ഡോക്ടർമാർ; എന്തുകൊണ്ടെന്നാൽ!

 


ADVERTISEMENT



ഹൈദരാബാദ്: (www.kvartha.com) 39-കാരനായ ടോളിവുഡ് നടൻ നന്ദമുരി താരക രത്‌ന, 46-കാരനായ കന്നഡ താരം പുനീത് രാജ്‌കുമാർ ഉൾപെടെ 30-കളിലും 50ന് മുമ്പും പെട്ടെന്ന് ഹൃദയാഘാതം മൂലം മരണപ്പെടുന്ന യുവാക്കളുടെ വർധിച്ചുവരുന്ന സംഭവങ്ങൾ പൊതുജനങ്ങളെയും വൈദ്യശാസ്ത്രത്തെയും ആശങ്കപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ 30 വയസിൽ പതിവ് പരിശോധനകൾ ആരംഭിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു, പ്രത്യേകിച്ചും ഹൃദയസ്തംഭനത്തിന്റെ സൂചകങ്ങളായേക്കാവുന്ന ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ. 
Aster mims 04/11/2022

40 വയസിന് മുകളിലുള്ളവർക്കായി ഡോക്ടർമാർ സാധാരണയായി ചെക്കപ്പ് ശുപാർശ ചെയ്യാറുണ്ട്, എന്നാൽ വർധിച്ചുവരുന്ന യുവാക്കളുടെ ഹൃദയാഘാതവും ആധുനിക ജീവിതശൈലി മൂലം വർധിച്ചുവരുന്ന സമ്മർദവും കാരണം, ഇപ്പോൾ 30 വയസ് മുതൽ ശാരീരിക പരിശോധനയ്ക്ക് ശുപാർശ ചെയ്യുന്നു. ചെറുപ്പക്കാർക്ക് മുന്നറിയിപ്പ് സൂചകങ്ങളായി നിരവധി ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് മുതിർന്ന ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. നവീൻ കൃഷ്ണ പറഞ്ഞു. 

Health | 30 വയസിന് മുമ്പ് തന്നെ ഹൃദയ പരിശോധന നടത്തണെമെന്ന നിർദേശവുമായി ഡോക്ടർമാർ; എന്തുകൊണ്ടെന്നാൽ!


പലപ്പോഴും ഗ്യാസ്ട്രിക് പ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്ന നെഞ്ചിലെ കത്തുന്ന വേദന, അദ്ധ്വാനമില്ലാതെ വിയർക്കൽ, ശ്വാസതടസം, ബലഹീനത തുടങ്ങിയവ നിസാരമായി കാണരുതെന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും, അപൂർവ സന്ദർഭങ്ങളിൽ മുൻകൂർ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. അത്തരം സാഹചര്യങ്ങളിൽ, യുവാക്കളോട്  ഹൃദയ പരിശോധന നടത്താൻ അദ്ദേഹം നിർദേശിക്കുന്നു. കുടുംബത്തിൽ ആർക്കെങ്കിലും ചെറുപ്പത്തിൽ ഹൃദയസ്തംഭനം ഉണ്ടായ ചരിത്രമുണ്ടെങ്കിൽ ഇത് പ്രധാനമാണ്. കുടുംബാംഗങ്ങൾ എന്നതിൽ മാതാപിതാക്കളോ കസിൻമാരോ അമ്മാവന്മാരോ അമ്മായിമാരോ മുത്തശ്ശിമാരോ ആകാം.

Keywords:  News,National,India,Hyderabad,Doctor,Health,Health & Fitness, Doctors recommend heart screening as early as 30
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia