ബാബാ രാംദേവിന്റെ അലോപതി പരാമര്‍ശം; പ്രതിഷേധസൂചകമായി കരിദിനം ആചരിച്ച് ഡോക്ടര്‍മാര്‍
Jun 1, 2021, 14:27 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.06.2021) ബാബാ രാംദേവിന്റെ അലോപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുന്നു. ഡോക്ടര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ഫോര്‍ഡ) ആണ് കരിദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അവഹേളനപരവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനകളെ അപലപിക്കുകയാണെന്നും രോഗീ പരിചരണം തടസ്സപ്പെടുത്താതെ രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണെന്നും ഫോര്‍ഡ പറഞ്ഞു. രാംദേവ് പരസ്യമായി നിരുപാധികം മാപ്പു പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.
വിഡ്ഢിത്തവും പരാജയപ്പെട്ടതുമായ കൊലപാതകികളായ ശാസ്ത്രം എന്നിങ്ങനെ തുടങ്ങുന്ന പരമാര്‍ശമാണ് രാംദേവ് അലോപതിക്കെതിരെ നടത്തിയത്. ആധുനിക വൈദ്യശാസ്ത്രത്തെയും ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് വ്യക്തമാക്കി ഐ എം എ അടക്കം ഡോക്ടര്‍മാരുടെ സംഘനടകള്‍ രംഗത്തുവരികയായിരുന്നു.
അതേസമയം, പകര്‍ച്ചവ്യാധി നിയമപ്രകാരം രാംദേവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്റെ (ഐ എം എ) ഗുജറാത്ത് ഘടകം പൊലീസിനെ സമീപിച്ചു. ഐ എം എയുടെ അഞ്ച് സംസ്ഥാന ഘടകങ്ങള്‍ പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് ഐ എം എയും പരാതി നല്‍കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.